ആത്മഹത്യ ചെയ്യുന്നത് ‘ലൈവ്’ ആയി ഭാര്യയെ കാണിച്ച് നിമിഷങ്ങള്‍ക്കകം യുവാവ് ജീവനൊടുക്കി

തൊടുപുഴ: ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയെ ലൈവ് ആയി കാണിച്ച് യുവാവ് തൂങ്ങി മരിച്ചു. തൊടുപുഴയിലാണ് സംഭവം നടന്നത്. കഴുത്തിൽ കുരുക്ക് മുറുക്കിയാണ് തിരുവനന്തപുരത്തുള്ള ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ഭീഷണി മുഴക്കിയത്. ഭാര്യയോട് സംസാരിക്കുന്നതിനിടെ കുരുക്ക് മുറുക്കി ആത്മഹത്യ ചെയ്യുകയും ചെയ്തു. തൊടുപുഴ ഡയറ്റ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കട്ടപ്പന സ്വദേശി കുന്നേൽ ജയ്സൺ (25) ആണ് മരിച്ചത്.

ഭയന്നുപോയ ഭാര്യ ഉടൻ തന്നെ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് മറ്റ് സുഹൃത്തുക്കളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പല സ്ഥലങ്ങളിലുമുള്ള ജെയ്‌സന്റെ സുഹൃത്തുക്കള്‍ ഫോണില്‍ പലതവണ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ ഹൈദരാബാദിലുള്ള ഒരു സുഹൃത്ത് തൊടുപുഴ എസ്‌ഐ ബൈജു പി ബാബുവിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് സംഘം ഇരച്ചെത്തി ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജയ്‌സന്റെ അമ്മ ഡയറ്റിലെ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാല്‍ ക്വാര്‍ട്ടേഴ്സില്‍ ഇയാള്‍ തനിച്ചായിരുന്നു.

പോലീസ് സംഘവും ഫയര്‍ഫോഴ്സും ക്വാര്‍ട്ടേഴ്സില്‍ എത്തിയപ്പോള്‍ ജയ്സണെ തൂങ്ങി നില്‍ക്കുന്ന നിലയിലായാണ് കണ്ടത്. കെട്ടഴിച്ച് ഫയര്‍ഫോഴ്സ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Print Friendly, PDF & Email

Leave a Comment

More News