പാർക്ക്‌ലാൻഡ് സ്‌കൂൾ വെടിവെപ്പ്: പ്രതി നിക്കോളസ് ക്രൂസിന് ജീവപര്യന്തം തടവ്

ഫ്ലോറിഡ: ഫ്ലോറിഡയിലെ പാര്‍ക്ക്‌ലാന്‍ഡ് സ്റ്റോണ്‍‌മാന്‍ ഹൈസ്‌കൂളിൽ സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ച് 17 വിദ്യാർത്ഥികളെയും ജീവനക്കാരെയും കൊലപ്പെടുത്തിയ നിക്കോളാസ് ക്രൂസിന്, അതിജീവിച്ചവരുടെയും ഇരകളുടെ ബന്ധുക്കളുടെയും മണിക്കൂറുകളോളം വേദനാജനകമായ സാക്ഷ്യം കേട്ടതിന് ശേഷം ബുധനാഴ്ച ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു.

2018 ഫെബ്രുവരി 14 നായിരുന്നു ഹൈസ്കൂളില്‍ അതിക്രമിച്ചു കയറി 17 പേരെ വെടിവച്ചു കൊലപ്പെടുത്തിയത്. ഫ്ളോറിഡയിലെ നിയമനുസരിച്ച്, ജൂറി അംഗങ്ങൾ ഐകകണ്ഠ്യേന പ്രതിക്ക് വധശിക്ഷ നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഫ്ളോറിഡ സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവമായിരുന്നു പാർക്ക്‌ലാന്‍ഡ് വെടിവെപ്പ്. 14 വിദ്യാർഥികളും മൂന്ന് അദ്ധ്യാപകരുമാണ് നിക്കോളസ് ക്രൂസിന്റെ തോക്കിനിരയായത്.

വിധി പറയുമ്പോൾ പ്രതി യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. എആർ റൈഫിളുമായി സ്കൂളിൽ ഏകദേശം അരമണിക്കൂർ ആക്രമണം നടത്തിയ ക്രൂസ് വെടിയേറ്റു നിലത്തുവീണവർ കൊല്ലപ്പെട്ടുവെന്നു ഉറപ്പാക്കുന്നതിന് തിരിച്ചുവന്ന് വെടിവയ്ക്കുകയായിരുന്നു.

ബാല്യകാലത്ത് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന പ്രതിയുടെ മാനസികാവസ്ഥ വിധി പറയുമ്പോൾ കണക്കിലെടുക്കണമെന്ന അറ്റോർണിയുടെ വാദം കോടതി സ്വീകരിച്ചില്ല.

Print Friendly, PDF & Email

Leave a Comment

More News