19 ശതമാനം ശമ്പളവര്‍ദ്ധനവ്; അമേരിക്കന്‍ എയര്‍ലൈന്‍സ് നിര്‍ദ്ദേശം യൂണിയന്‍ നിരാകരിച്ചു

ന്യൂയോര്‍ക്ക് : അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരുപതുശതമാനത്തോളം ശമ്പള വര്‍ദ്ധനവ് നല്‍കാമെന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് മാനേജ്‌മെന്റ് മുന്നോട്ടുവെച്ച കരാറില്‍ ഒപ്പുവെക്കുന്നതിന് അമേരിക്കന്‍ എയര്‍ലൈന്‍സ് പൈലറ്റ് യൂണിയന്‍ വിസമ്മതിച്ചു.

അലൈഡ് പൈലറ്റ് അസോസിയേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം ചേര്‍രന്ന് അഞ്ചിനെതിരെ15 വോട്ടുകള്‍ക്കാണ് കരാറില്‍ ഒപ്പിടേണ്ടതില്ലെന്നും തീരുമാനിച്ചത്. ഒക്ടോബര്‍ 2നാണ് ഇതു സംബന്ധിച്ചു വോട്ടെടുപ്പ് നടന്നത്. അലൈഡ് പൈലറ്റ് അസോസിയേഷന്‍ അമേരിക്കന്‍ എയര്‍ലൈന്‍സിലെ 15,000 പൈലറ്റുമാരെയാണ് പ്രതിനിധാനം ചെയ്യുന്നത്. മാനേജ്‌മെന്റ് നിര്‍ദ്ദേശം നിരാകരിക്കുന്നതിനുള്ള കാരണം യൂണിയന്‍ ചൂണ്ടികാണിച്ചിട്ടില്ല.

ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഇപ്പോള്‍ തന്നെ പൈലറ്റുമാരുടെ അഭാവം മൂലം നിരവധി സര്‍വ്വീസുകള്‍ കാന്‍സല്‍ ചെയ്യുകയോ, വൈകിപ്പിക്കുകയോ ചെയ്യുന്നത്.

ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ശമ്പള വര്‍ദ്ധനവാണ് യൂണിയന്‍ മുന്നോട്ടു വച്ചിരിക്കുന്നത്. കരാര്‍ അംഗീകരിക്കുന്ന ഉടനെ 12 ശതമാനം വര്‍ദ്ധനവും, ഒരു വര്‍ഷത്തിനുള്ളില്‍ 5 ശതമാനവും, രണ്ടാം വര്‍ഷം 2 ശതമാനവും ഇങ്ങനെ 19 ശതമാനം വര്‍ദ്ധനവാണ് മാനേജ്‌മെന്റ് മുന്നോട്ടു വെച്ച നിര്‍ദ്ദേശത്തില്‍ ഉള്‍കൊള്ളുന്നത്. യൂണിയനും മാനേജ്‌മെന്റുമായുള്ള തര്‍ക്കം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് യാഥാര്‍ത്ഥ്യം.

Print Friendly, PDF & Email

Leave a Comment

More News