ഷിക്കാഗോ മലയാളി അസോസിയേഷന്‍ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്‍വെന്‍ഷന്‍ നടത്തുന്നു

ഷിക്കാഗോ:  നോര്‍ത്തമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജന്മമെടുത്തിട്ട് 50 വര്‍ഷമായതിന്റെ ഭാഗമായി വിപുലമായ രീതിയില്‍ 2023 ജൂണ്‍ 23 ശനിയാഴ്ച കണ്‍വെന്‍ഷന്‍ നടത്തുന്നതിന് തീരുമാനിച്ചു.

കണ്‍വെന്‍ഷന്‍ നടത്തുന്നതിന്റെ ഭാഗമായി കണ്‍വെന്‍ഷന്‍ ചെയര്‍മാനായി ലെജി പട്ടരുമഠത്തെ തിരഞ്ഞെടുത്തു. സുവനീര്‍ ചീഫ് എഡിറ്റര്‍- അനില്‍ ശ്രീനിവാസന്‍, ഫിനാന്‍ഷ്യല്‍ ചെയര്‍മാന്‍-ജോണ്‍സണ്‍ കണ്ണൂക്കാടന്‍, കോ-ചെയര്‍ പേഴ്‌സണ്‍-ഷൈനി തോമസ്, കണ്‍വെന്‍ഷന്‍ സെക്രട്ടറി-ഡോ.സിബിള്‍ ഫിലിപ്പ്, കണ്‍വെന്‍ഷന്‍ ട്രഷറര്‍-വിവീഷ് ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.

കണ്‍വെന്‍ഷന്റെ ഭാഗമായി അന്നേദിവസം ഡിബേറ്റ്, വിവിധ മീറ്റിംഗ്, ബിസിനസ് മീറ്റിംഗ്, ചര്‍ച്ച, ക്ലാസുകള്‍, ഡിന്നര്‍, പ്രൊഫഷ്ണല്‍ പ്രോഗ്രാം എന്നിവയുണ്ടായിരിക്കുന്നതാണ്. അസോസിയേഷന്‍ 250-ലധികം പേജുള്ള ഒരു സുവനീര്‍ പ്രകാശം ചെയ്യുന്നതുമാണ്. പ്രസ്തുത സുവനീറില്‍ അസോസിയേഷന്റെ  ആദ്യകാല വിവരണങ്ങള്‍, ജനറല്‍ ഇന്‍ഫര്‍മേഷന്‍, നാഷ്ണല്‍ അസോസിയേഷന്‍, അമേരിക്കയിലെ മറ്റു ലോക്കല്‍ സംഘടനകളുടെ ഇന്‍ഫര്‍മേഷന്‍, കഥാസമാഹാരം, മറ്റു വിവരണങ്ങളുള്‍പ്പെടെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള ഒരു സുവനീര്‍ പുറത്തിറക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ കണ്‍വെന്‍ഷനു വേണ്ട എല്ലാ സഹകരണവും എല്ലാവരില്‍ നിന്നും ലഭിക്കണമെന്ന് അസോസിയേഷന്‍ അഭ്യര്‍ത്ഥിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News