രാജേഷ് കല്ലിങ്കൽ മന്ത്ര കണക്ടിക്കട്ട് റീജിയണൽ കോ ഓർഡിനേറ്റർ

കണക്ടിക്കട്ടിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ രാജേഷ് കല്ലിങ്കലിനെ, മന്ത്രയുടെ കണക്ടിക്കട് റീജിയണൽ കോ ഓർഡിനേറ്ററായി തെരഞ്ഞെടുത്തു എന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു.

കണക്ടിക്കട്ടിലെ പ്രമുഖ സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിലെ സജീവ സാന്നിധ്യമായ അദ്ദേഹം രണ്ടു വർഷമായി ഡയറക്ടർ ബോർഡിൽ പ്രവർത്തിച്ചു വരുന്നു. തൊഴിൽപരമായി ട്രാവലേഴ്സ് ഇൻഷുറൻസ് കമ്പനിയിലെ സീനിയർ ഡയറക്ടറാണ്.

തൃശൂർ സ്വദേശിയായ രാജേഷ് ഭാര്യയും രണ്ടു മക്കളോടുമൊപ്പം ഹാര്‍ട്ട്ഫോര്‍ഡില്‍ താമസിക്കുന്നു. കലാ പ്രവർത്തനങ്ങളിൽ തല്പരനായ രാജേഷ് ഒരു ഗായകൻ കൂടിയാണ്.

Print Friendly, PDF & Email

Leave a Comment

More News