മേയറുടെ വിവാദമായ കത്ത്: ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പോലീസ് മേധാവി ഉത്തരവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ പേരിൽ പ്രചരിക്കുന്ന കത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. തന്റെ പേരിൽ പ്രചരിക്കുന്ന കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് കൈമാറി. ഇത് കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

എസ്പി മധുസൂദനന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തില്‍ കേസ് അന്വേഷിക്കും. എന്നാൽ, കത്ത് വ്യാജമാണെന്ന് സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല. കത്ത് എങ്ങനെ പുറത്തായി എന്നതാണ് ഇപ്പോൾ പാർട്ടിയെ അലട്ടുന്ന വിഷയം. കത്ത് പുറത്തുവന്ന സാഹചര്യം അന്വേഷിക്കാൻ പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കുമെന്നാണ് സൂചന.

Leave a Comment

More News