വിവാദമായ കത്ത്: ക്രൈംബ്രാഞ്ച് മേയറുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: നഗരസഭയുടെ കീഴിലുള്ള ഒഴിവുകളിലേക്ക് പാർട്ടി അംഗങ്ങളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയത് വിവാദമായ സാഹചര്യത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കത്ത് വ്യാജമാണെന്ന് മേയർ മൊഴി നൽകി.

മറ്റേതെങ്കിലും കത്ത് സ്കാൻ ചെയ്ത് നിർമിച്ചതാകാം കത്തെന്ന് ആര്യ മൊഴി നൽകി. ഒപ്പും ഇങ്ങനെ സ്കാൻ ചെയ്ത് ചേർത്തതാകാനാണ് സാധ്യതയെന്നും മൊഴിയുണ്ട്. കത്ത് തൻ്റെതല്ലെന്ന് കാണിച്ച് ആര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകിട്ട് മൂന്നരയോടെ മുടവൻമുകളിലെ മേയറുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. തന്റെ സീലും ലെറ്റർപാഡും ഉപയോഗിച്ചാണ് കത്ത് വ്യാജമായി നിർമ്മിച്ചതെന്ന് മേയര്‍ ആവര്‍ത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News