ഗ്രേഗ് ഏബട്ട് മൂന്നാം തവണയും ടെക്‌സസ് ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ടു

ഓസ്റ്റിന്‍: നവംബര്‍ 8ന് നടന്ന ടെക്‌സസ് ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഗവര്‍ണ്ണര്‍ ഗ്രേഗ് ഏബട്ടിന് തകര്‍പ്പന്‍ വിജയം. ദേശീയ പ്രമുഖ മാധ്യമങ്ങള്‍ ഗ്രേഗ് ഏബട്ടിന്റെ വിജയം പ്രഖ്യാപിച്ചു.

പോള്‍ ചെയ്ത വോട്ടുകളില്‍ 55.7% ഏബട്ട് നേടിയപ്പോള്‍, എതിര്‍ സ്ഥാനാര്‍ത്ഥി ബെറ്റൊ.ഒ. റൂര്‍ക്കെക്ക് 43 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഒടുവില്‍ ലഭിച്ച വോട്ടു നില:
ഗ്രേഗ് എബട്ട്-3655239-55.8%
ബെറ്റൊ റൂര്‍ക്കെ 2828 890-43.0%
മാര്‍ക്ക് ടിപ്പെറ്റ്‌സ്- 59 865-0.9%
സലീല ബറിയോസ്-20 431-0.3%

67 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ തന്നെ ഗ്രേഗ് ഏബട്ടിന്റെ വിജയം ആഘോഷമാക്കി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ ആരംഭിച്ചു.

കടുത്ത മത്സരം കാഴ്ചവെക്കുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ യുവനേതാവ് ബെറ്റോ ഒ.റൂര്‍ക്കെക്ക് കഴിഞ്ഞുവെങ്കിലും, പ്രതീക്ഷകള്‍ക്കൊത്ത് ഡമോക്രാറ്റിക് പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല.

1994 മുതല്‍ ഇതുവരെ ഒരു ഡമോക്രാറ്റിക് ഗവര്‍ണ്ണറെ പോലും തിരഞ്ഞെടുക്കുന്നതിന് ടെക്‌സസ്സിലെ വോട്ടര്‍മാര്‍ തയ്യാറായിട്ടില്ല.

2015 മുതല്‍ ഗവര്‍ണ്ണര്‍ മന്ദിരത്തില്‍ കഴിയുന്ന ഗ്രേഗ് ഏബട്ട് 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായാല്‍ അത്ഭുതപ്പെടാനില്ല.

Print Friendly, PDF & Email

Leave a Comment

More News