ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസില്‍ വെടിവെപ്പ് :2 മരണം

ഡാളസ് : ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസര്‍ നവംബര്‍ 8 വ്യാഴാഴ്ച വൈകീട്ടു നടന്ന വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും, ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഡാളസ് കൗണ്ടി ജഡ്ജി ക്ലെ. ജങ്കാന്‍സിന്റെ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.

ഡാളസ് സ്റ്റെമന്‍സില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട രണ്ടുപേരും. ഇതില്‍ ഒരാളാണ് വെടിയുതിര്‍ത്തതെന്നും, വെടിയേറ്റവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും, മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തു. ആശുപത്രിയില്‍ കഴിയുന്നയാളുടെ ആരോഗ്യ സ്ഥിതിയെകുറിച്ചോ, വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വെടിവെച്ചുവെന്ന് പറയപ്പെടുന്നയാള്‍ പിന്നീട് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായും പോലീസ് പറഞ്ഞു.

ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസ് കെട്ടിടത്തില്‍ എല്ലാം നിയന്ത്രണാതീതമാണെന്ന് കൗണ്ടി ഹെല്‍ത്ത് ഡയറക്ടര്‍ ഡോ.ഫിലിപ്പ് ഹോങ്ങ് പറഞ്ഞു. സംഭവസ്ഥലത്തു പോലീസ് ക്യാമ്പു ചെയ്യുന്നതായും, പോലീസ് ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറക്കുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News