ബിസിനസില്‍ നെറ്റ്‌വര്‍ക്കിംഗിന് പ്രാധാന്യമേറുന്നു: ഡോ. ലിസി ഷാജഹാന്‍

ദോഹ: ബിസിനസില്‍ നെറ്റ്‌വര്‍ക്കിംഗിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങള്‍ക്ക് ബിസിനസില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നും പ്രമുഖ സെലിബ്രിറ്റി കോച്ച് ഡോ. ലിസി ഷാജഹാന്‍ അഭിപ്രായപ്പെട്ടു. അല്‍ ഖൂരി സ്‌കൈ ഗാര്‍ഡന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിറാമത് എഡിഷന്റെ ദുബൈ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

സ്‌മോള്‍ ആന്റ് മീഡിയം സ്ഥാപനങ്ങളുടെ ഡാറ്റയാല്‍ ധന്യമായ ഡയറക്ടറി ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുമെംന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്തോ ഗള്‍ഫ് ബിസിനസ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്ന സംരംഭമാകുമിതെന്ന് അവര്‍ പറഞ്ഞു.
സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനും ലൈഫ് വേ ഗ്രൂപ്പ് സി.ഇ.ഒ. യുമായ അന്‍സാര്‍ കൊയിലാണ്ടി ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി.

ബെല്ലോ ട്രാന്‍സ്‌പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍, ഐ.എ.എസ് വേദിക് അക്കാദമി വൈസ് പ്രസിഡണ്ട് സി.കെ. റാഹേല്‍, സാമൂഹ്യ പ്രവര്‍ത്തകനായ ഷാജി പുഷ്പാംഗതന്‍ ,സോനു ഹിറ മെക്കാനിക്കല്‍ സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദന്‍, ഹരിത പുതുമന എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രിന്റ്, ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്‌ളിക്കേഷന്‍ എന്നീ മൂന്ന് പ്‌ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്‌ളസ് സി.ഇ. ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News