വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവ് പോലീസിൽ കീഴടങ്ങി

മാനന്തവാടി: ഭർത്താവിന്റെയും ബന്ധുക്കളുടെയും മുന്നിൽ വെച്ച് ദേഹത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ അവരുടെ രണ്ടാം ഭർത്താവ് പോലീസില്‍ കീഴടങ്ങി. പുളിക്കാട് കണ്ടിയിൽപൊയില്‍ മാഫിദ (48) യുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇവരുടെ ഭർത്താവ് പുളിക്കാട് സ്വദേശി ടി.കെ. ഹമീദ് ഹാജി (57) ആണ് പോലീസിൽ കീഴടങ്ങിയത്.

ഇക്കഴിഞ്ഞ ജൂലൈ മൂന്നിന് പൊള്ളലേറ്റ മഫീദ സെപ്റ്റംബര്‍ രണ്ടിനായിരുന്നു മരിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാം ഭര്‍ത്താവ് കൂടിയായ ഹമീദ് ഹാജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയത്. കേസിലെ രണ്ടാം പ്രതിയായി ചേര്‍ക്കപ്പെട്ട ഹമീദ്ഹാജിയുടെ ആദ്യ ഭാര്യയിലെ മകന്‍ ജാബിർ റിമാൻഡിലാണ്. കേസിലെ മറ്റൊരു പ്രതി ഹമീദ് ഹാജിയുടെ സഹോദരൻ നാസര്‍ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നു.

Print Friendly, PDF & Email

Leave a Comment

More News