ഓപ്പറേഷന്‍ പഞ്ചികിരണ്‍: സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലൻസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ലക്ഷങ്ങളുടെ നിരോധിച്ച നോട്ടുകളും മദ്യക്കുപ്പികളും

തിരുവനന്തപുരം: ഓപ്പറേഷൻ പഞ്ചി കിരണിന്റെ ഭാഗമായി സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അനധികൃത പണം പിടികൂടി. വിവിധ ഓഫീസുകളിൽ നിന്നായി ഒന്നര ലക്ഷത്തോളം രൂപയാണ് പിടിച്ചെടുത്തത്.

സബ് രജിസ്ട്രാർ ഓഫീസറുടെ മേശവിരിപ്പിനടിയില്‍, റെക്കോർഡ് റൂമിലെ പുസ്തകങ്ങൾക്കിടയിൽ, വിശ്രമമുറിയിൽ, കംപ്യൂട്ടർ കീപാഡിന് അടിയില്‍, ഓഫീസറുടെ ക്യാബിനില്‍ എന്നിവിടങ്ങളിലാണ് പണം സൂക്ഷിച്ചിരുന്നത്. അന്വേഷണത്തിനിടെ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയ വിജിലൻസ് സംഘത്തെ കാണുകയും പണം പുറത്തേക്ക് വലിച്ചെറിയുകയും ചെയ്‌തു. ആ പണവും വിജിലന്‍സ് കണ്ടെടുത്തു.

ചൊവ്വാഴ്ചയാണ് വിജിലന്‍സ് സംസ്ഥാത്തൊട്ടാകെ 76 ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ -12, കൊല്ലം-10, മലപ്പുറം എറണാകുളം ഏഴ് വീതവും കോഴിക്കോട്-ആറ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ – അഞ്ചു വീതവും, ഇടുക്കി – നാലും, തൃശൂർ, പാലക്കാട് – മൂന്നും, വയനാട്, കാസർകോട് – രണ്ട് വീതവും ഓഫിസുകളാണ് മിന്നൽ പരിശോധന നടത്തിയത്. പല ഓഫിസുകളിലും റിക്കോർഡ് റൂമിൽ നിന്നും തുക കണ്ടെത്തി.

പത്തനംതിട്ട റാന്നി റെക്കോര്‍ഡ്‌ റൂമില്‍ നിന്നും ബുക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 6,740 രൂപയും, എറണാകുളം മട്ടാഞ്ചേരി – 6240, ഒരു കുപ്പി വിദേശ മദ്യവും, ആലപ്പുഴ – 4,000, കോട്ടയം പാമ്പാടി – 3,650, പാലക്കാട് തൃത്താല-1,880, എറണാകുളം പെരുമ്പാവൂർ – 1,420, തൃശൂര്‍ ജില്ലയിലെ മതിലകം -1,210, പത്തനംതിട്ട 1,300, പത്തനംതിട്ട കോന്നി – 1,000 രൂപയും കണ്ടെടുത്തു.

Print Friendly, PDF & Email

Leave a Comment

More News