സോമൻ സി കെ മന്ത്ര ടെക്സാസ് റീജിയണൽ വൈസ് പ്രസിഡന്റ്

മന്ത്രയുടെ ടെക്സാസ് റീജിയണൽ വൈസ് പ്രസിഡന്റ് ആയി സോമൻ സി കെ യെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു. അമേരിക്കൻ മണ്ണിൽ സനാതന ധർമ്മ പാരമ്പര്യം നില നിർത്താൻ പതിറ്റാണ്ടുകൾ ആയി കർമ്മ രംഗത്തുള്ള സോമൻ സി കെ, ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ തുടക്ക കാലം മുതൽ സജീവമായി പ്രവർത്തിക്കുന്നു.

ക്ഷേത്രം യാഥാർഥ്യം ആക്കിയ കേരള ഹിന്ദു സൊസൈറ്റിയിൽ 16 വർഷത്തോളം ആയി പ്രവർത്തിച്ചു വരുന്നു. കെ എച് എസ് ഡാളസ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, വൈസ് ചെയർമാൻ തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. ശ്രീ നാരായണ ഗുരു ധർമ പ്രചാരണ രംഗത്തും സജീവമായ അദ്ദേഹം ശ്രീനാരായണ അസോസിയേഷൻ ഓഫ് ഫിലാഡൽഫിയയിൽ 15 വർഷത്തോളം ജനറൽ സെക്രട്ടറി വൈസ് പ്രസിഡന്റ്, ട്രഷറർ തുടങ്ങിയ പദവികളിലൂടെ സജീവ സാന്നിധ്യം ആയിരുന്നു. ഇപ്പോൾ കഴിഞ്ഞ 3 വർഷമായി ESNT പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.

മൂന്നു പതിറ്റാണ്ടിൽ ഏറെ ആയി ഹൈന്ദവ സംഘടനാ രംഗത്തുള്ള ശ്രീ സോമൻ സി കെ യുടെ അനുഭവ ജ്ഞാനം ,മന്ത്രയുടെ വരും കാല പ്രവർത്തനങ്ങൾക്ക് ഊർജം പകരുമെന്ന് പ്രസിഡന്റ് ശ്രീ ഹരി ശിവരാമനും ട്രഷറർ ശ്രീ രാജു പിള്ളയും അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News