ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കി; സ്ത്രീധന പീഡനമാണെന്ന് ബന്ധുക്കള്‍; പോലീസ് കേസെടുത്തു

കോഴിക്കോട്: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. തിരുവമ്പാടി സ്വദേശി ഹഫ്‌സത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു. 14 പവന്റെ ആഭരണങ്ങള്‍ നൽകിയാണ് വിവാഹം നടത്തിയത്. എന്നാല്‍, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഷിഹാബുദ്ദീനും മാതാവും ഹഫ്സത്തിനെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും, മകൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു.

20 വയസുകാരിയായ ഹഫ്‌സത്തിന്റെ മരണത്തിലേക്ക് നയിച്ച കാരണക്കാരെ കണ്ടെതെണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതിയിൽ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News