ഓടുന്ന വാഹനത്തിലെ കൂട്ട ബലാത്സംഗം: കൊച്ചിയിലെ ഡിജെ പാർട്ടികളിൽ ഡിംപിൾ സ്ഥിരം സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ട്

എറണാകുളം: കൊച്ചിയിൽ 19 കാരിയായ മോഡലിനെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്ത ചെയ്ത പ്രതി രാജസ്ഥാൻ സ്വദേശി ഡിംപിൾ കൊച്ചിയിലെ ഡിജെ പാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഫാഷൻ ഷോകളിൽ ഡിംപിൾ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ചില ഫാഷൻ ഷോകളിൽ പരസ്യത്തിനായി ഡിംപിളിന്റെ ചിത്രം നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. അതിനിടെ, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഇരയുടെ സുഹൃത്തും കേസിലെ പ്രതിയുമായ ഡിംപിൾ ലാമ്പയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇരയും കേസിലെ പ്രതികളും ഒത്തുചേർന്ന് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടന്നിരുന്നു എന്നത് സ്ഥിരീകരിക്കാൻ പൊലീസിന് പുറമെ എക്സൈസും അന്വേഷണം ആരംഭിച്ചു. മദ്യം വിളമ്പാൻ യുവതികളെ നിർത്തിയതിനുൾപ്പെടെ ഹോട്ടലിനെതിരെ ഒരുവർഷത്തിനിടെ ആറു കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത് .

വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് യുവാക്കളും ഡിംപിളിനെ ഫോണില്‍വിളിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും ഇതിനായി യുവതികളെ ലഭിക്കുമോ എന്നും ചോദിച്ചതായാണ് പോലീസിന് ലഭിച്ച വിവരം. അതിനാല്‍ സംഭവത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്ന് പോലീസ് വിലയിരുത്തുന്നത്.

കാസര്‍ഗോഡ്‌ സ്വദേശിയായ മോഡലും മറ്റുള്ളവരും കഴിഞ്ഞ 17 നു രാത്രി നഗരത്തിലെ ബാറില്‍ കയറി മദ്യപിച്ചു പുറത്തുവന്നശേഷമായിരുന്നു സംഭവം. ടൗണില്‍ മണിക്കൂറുകളോളം വാഹനത്തില്‍ കറങ്ങി മൂവരും മാറിമാറി പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനം മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയാണെന്നാണ്‌ സംശയിക്കുന്നത്‌. എന്നാല്‍, ഇതു കാലേക്കൂട്ടി തയാറാക്കാതെ അപ്പോള്‍ത്തന്നെ സംഭവിച്ചതാണോയെന്ന കാര്യവും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ എറണാകുളം സൗത്ത്‌ പോലീസ്‌ കേസെടുത്തിട്ടുള്ളത്‌. പ്രതികളെ ചോദ്യംചെയ്‌തശേഷം കോടതിയില്‍ ഹാജരാക്കുമെന്നു കമ്മിഷണര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News