മൂന്നാം വർഷത്തിലേക്ക് കടന്ന് അക്കോവെറ്റ് ബിസിനസ് കൺസൾട്ടൻസി

തിരുവനന്തപുരം: ബിസിനസ് കൺസൾട്ടൻസി രംഗത്ത് ചുരുങ്ങിയ സമയം കൊണ്ട് നിരവധി സംരംഭങ്ങളെ സഹായിക്കുകയും സൃഷ്ടിക്കുകയും ചെയ്‌ത അക്കോവെറ്റ് ബിസിനസ് കൺസൾട്ടൻസി മൂന്നാം വർഷത്തിലേക്ക് കടന്നു. ഒരു ബിസിനസ് തുടങ്ങുവാനും അത് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുവാനും ആവശ്യമായ കാര്യങ്ങൾ അക്കോവെറ്റിൽ നിന്ന് ലഭിക്കും. സ്റ്റാർട്ടപ്പ് രജിസ്ട്രേഷൻ, ബിസിനസ് പ്രൊജക്റ്റ് പ്ലാൻ, ബിസിനസ് ബജറ്റ്, ബുക്ക് കീപ്പിങ്, ഓഡിറ്റിംഗ്, നികുതി സംബന്ധമായ സേവനങ്ങൾ തുടങ്ങിയ പലവിധ സേവനങ്ങൾ അക്കോവെറ്റ് ആവശ്യക്കാർക്ക് നൽകി വരുന്നു.

അരുൺദാസ് ഹരിദാസ്

“കഴിഞ്ഞ മൂന്ന് വർഷത്തനുള്ളിൽ തന്നെ ഇരുനൂറിലധികം കമ്പനികളെയും എഴുനൂറിലധികം വ്യക്തിഗത ക്ലയന്റ്സിനെയും ഞങ്ങൾക്ക് ലഭിക്കുകയും അവർക്കെല്ലാം തൃപ്തികരമായ സേവനങ്ങൾ നൽകുവാനും ഞങ്ങൾക്ക് കഴിഞ്ഞു. ഒരു ബിസിനസിന് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാൻ കഴിയുന്ന വിദഗ്ദ്ധർ ഞങ്ങളുടെ കമ്പനിയിൽ ഉണ്ട്. അത് കൊണ്ട് തന്നെ ഞങ്ങളെ സമീപിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. കൂടാതെ ഉപരിപഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി അക്കോവെറ്റ് ഫൗണ്ടേഷൻ രൂപീകരിച്ചിട്ടുണ്ട്. ഇതിലൂടെ അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകി അവർക്ക് മികച്ച ജോലി നൽകുക എന്നതാണ് ലക്‌ഷ്യം,” അക്കോവെറ്റ് എംഡിയും സിഎഫ്ഒയുമായ അരുൺദാസ് ഹരിദാസ് പറഞ്ഞു.

തിരുവനന്തപുരം ആസ്ഥാനമായുള്ള അക്കോവെറ്റിന് എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലും ഓഫീസ് ഉണ്ട്.

Print Friendly, PDF & Email

Leave a Comment

More News