അടിച്ചമർത്തലുകളുടെ ലോകം (ലേഖനം)

അടിച്ചമർത്തലുകളുടെ ഒരു ലോകത്തിലൂടെയാണ് നാം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഇത് കുടുംബങ്ങൾ മുതൽ സമൂഹം, മതം, രാഷ്ട്രീയം, നീതി പീഠങ്ങൾ വരെ എത്തി. അവസാനം ലോകം മുഴുവൻ ഈ ദുർ വ്യാധി ബാധിച്ചിരിക്കുകയാണ്. പല കുടുംബങ്ങളിലും ഭാര്യ ഭർത്താവിനെയോ ഭർത്താവ് ഭാര്യയെയോ മക്കളെയോ അല്ലെങ്കിൽ അവരുടെ മാതാപിതാക്കളെയോ ചവുട്ടി ഒതുക്കുന്നതായി നാം ദിനംപ്രതി കാണുകയും കേൾക്കുകയും ചെയ്യാറുണ്ട്. ഇന്ന്‌ ദിനംപ്രതി നടക്കുന്ന സംഭവങ്ങളുടെ നൂറിൽ ഒരു പത്തു ശതമാനം പോലും സമൂഹമോ ലോകമോ അറിയുന്നില്ല. കാരണം പലരും ഇത് മറ്റുള്ളവരോട് പറയാൻ മടിക്കുന്നു. സ്വന്തം സഹോദരങ്ങളെ അടിച്ചൊതുക്കി അവരുടെ മേൽ കടന്നു കയറ്റം നടത്തുന്ന മാന്യ വേഷധാരികളായ എത്രയോ സഹോദരങ്ങൾ ഉണ്ട് നമ്മുടെ ഇടയിൽ ഉണ്ട്. സ്വന്തം ഭര്‍ത്താവിനെയും ഭാര്യയെയും മാതാപിതാക്കളെയും മരുമക്കളുടെയും മുഖത്ത് കരി വാരി തേച്ചു അവരെ സമൂഹത്തിൽ ഇല്ലാതാക്കാൻ നല്ല പോരാട്ടം നടത്തുന്ന വികല വ്യക്തിത്വമുള്ള അനേകം മനുഷ്യജന്മങ്ങളെ നമ്മുടെ ഇടയിൽ നമുക്ക് കാണാം സാധിക്കും. പക്ഷേ, പലപ്പോഴും ഇതൊന്നും നമ്മളിൽ പലരും ശ്രദ്ധിക്കാറില്ല. ഇങ്ങനെയുള്ള വിരുതൻമാരും വിരുതതികളുമൊക്കെ, സമൂഹത്തിൽ നല്ലവരായിട്ടാണ് കാണപ്പെടുന്നത്. പക്ഷേ ഇവരുടെയൊക്കെ യഥാർഥ മുഖം കണ്ടിട്ടുള്ളവർക്കു മാത്രമേ അറിയുകയുള്ളു തനി നിറം.

ഇന്ന് പല സാമൂഹ്യ സംഘടനകളിലും, രാഷ്ട്രീയ സംഘടനകളിലും, മത വിഭാഗങ്ങളിലും, ഇതര സഭകളിലും ഒക്കെ ഇത് തന്നെയാണ് നടക്കുന്നത്. കഴിവും വ്യക്തിത്വവുമുള്ളവരെ വിഘടന വാദികൾ അടിച്ചൊതുക്കുന്നു. കാരണം വേറെ ഒന്നുമല്ല ഒന്ന് അസ്സൂയ, രണ്ടാമത്തെ കാര്യം അവരെ കൊണ്ട് ഒന്നും സാധിക്കില്ല അപ്പോൾ പിന്നെ വേറെ ഒരു വഴിയുമില്ല അടിച്ചൊതുക്കക. ഇതാണ് വിവരവും വിദ്യയും ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന നമ്മുടെ ഇന്നത്തെ അവസ്ഥ. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് കേരള രാഷ്ട്രീയത്തിൽ കുറച്ചു നാളുകളായി നടക്കുന്നത് . ലോകം മുഴുവൻ അറിയപ്പെടുന്ന നല്ല അറിവും കഴിവും, ഉന്നത വിദ്യാഭ്യാസവും ഉള്ള ഇന്ത്യയിലെ തന്നെ ചുരുക്കം പേരിൽ ഒരാളാണ് നമ്മുടെ തിരുവന്തപുരം എം.പി. ശശി തരൂർ. അദ്ദേഹം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ അദ്ദേഹത്തെ ആദ്യം കല്ലും കൊഴിയും വെട്ടി എറിഞ്ഞത് സ്വന്തം കൂടെയുള്ള മാന്യ വേഷധാരികളാണ് എന്നുള്ള കാര്യം നമുക്ക് എല്ലാവര്‍ക്കും അറിയാം . ഇനി അവസാനം അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ഏതെങ്കിലും ഉന്നത സ്ഥാനത്തേക്ക് മത്സരിച്ചാലും ഇതേ അവസ്ഥ തന്നെ ആയിരിക്കും. കൂടെയുള്ള യൂദാസ്സുകളും, നാരദന്മാരും കൂടി അദ്ദേഹത്തെ വലിച്ചു കീറും. അദ്ദേഹം വെറുതെ ഒന്ന് ഷൈൻ ചെയ്യാൻ വേണ്ടിയോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ കീശ വീർപ്പിക്കാൻ വേണ്ടിയോ അല്ല ഓരോ കാര്യത്തിനും വേണ്ടി മുന്നിട്ടറങ്ങുന്നത്. അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള അറിവുകൾ വെച്ച് സമൂഹത്തിൽ എന്തെങ്കിലും നന്മ ചെയ്യാനും നമ്മുടെ നാടിനു വേണ്ടി എന്തിങ്കിലും ചെയ്യുവാനും വേണ്ടിയാണ്. ചുരുക്കിപ്പറഞ്ഞാൽ “പട്ടി പുല്ലു തിന്നുകയുമില്ല പശൂവിനെ തീറ്റിക്കുകയുമില്ല” എന്ന രീതിയാണ് ഇവിടെ കാണുന്നത്. പലപ്പോഴും നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമാണ് എന്തിനാണ് നമുക്ക് വിദ്യാഭ്യാസം അല്ലെങ്കിൽ അറിവ്. അതുകൊണ്ടു ഈ ലോകത്തിൽ ഒരാൾക്കെങ്കിലും ഉപകാരമായില്ലെങ്കിൽ പിന്നെ എന്ത് അറിവാണ് നമുക്കുള്ളത്. രാഷ്ട്രീയമാണെങ്കിലും, മതമാണെകിലും ഇന്ന് ചതിയുടെയും വഞ്ചനയുടെയും സ്വന്തം ലാഭേച്ചക്കു വേണ്ടിയുമുള്ള ഒരു കളരിയായി മാറിയിരിക്കുകയാണ്. നമുക്കൊക്കെ അറിവും വിദ്യയും കൂടി പോയതാണോ കാരണം എന്ന് തോന്നി പോവുന്നു പലപ്പോഴും.

നമ്മുടെയൊക്കെ ദുഷിച്ച മനസ്സാണ് കുടുംബങ്ങളെയും സമൂഹത്തെയും, മതങ്ങളെയും, രാഷ്ട്രീയ, ഭരണ, നീതി ന്യായ വ്യവസ്ഥകളെയും താറുമാറാക്കുന്നതു എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അടിച്ചമത്തലുകൾ ഇനിയെങ്കിലും ഒഴിവാക്കുക. കഴിവും അറിവും ഉള്ളവരെ വളരാൻ അനുവദിക്കുക. നമുക്കുള്ള അറിവും കഴിവും സമൂഹത്തിനും, രാജ്യത്തിനും, ലോകത്തിനു തന്നെ നന്മയുള്ളതാക്കി മാറ്റാൻ നമുക്ക് സാധിക്കണം. അതുപോലെ തന്നെ ഈ ലോകത്തിൽ സർവശക്‌തനായ ഈശ്വരൻ നമുക്ക് തന്നിരിക്കുന്ന ആയുസ്സു മറ്റുള്ളവരെ ദ്രോഹിച്ചും, അപകീർത്തിപ്പെടുത്തിയും അവരെ ഇല്ലായ്മ ചെയ്യാനുമുള്ളതല്ല. അവർക്കു നമ്മെ കൊണ്ട് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്യാൻ കൂടിയാണ്. 1947 ഓഗസ്റ്റ് 15 നമ്മുടെ ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായി. എന്നാൽ, ആ സ്വാത്രന്ത്ര്യം നാം ഓരോരുത്തരും ഇന്ന് അനുഭവിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർട്ടി ഓഫീസുകളിലും, പോലീസ് സ്റ്റേഷനുകളിലും, കോടതികളിലും , വലിയ അക്ഷരത്തിൽ നാം കാണാറുണ്ട് “സത്യമേവ ജയതേ,” താനിരിക്കുന്ന തൊട്ടു മുകളിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിരിക്കുന്ന, ഈ വാക്കിന്റെ അർഥം ഇന്ന് മിക്കവാറും ന്യായാധിപന്മാന്മാര്‍ക്കും പോലീസ് ഉന്നത ഉദ്യോഗസ്ഥാർക്കും, തേച്ചു മടക്കി ഒരു ചുളുക്കം പോലുമില്ലാതെ മാന്യ വസ്ത്രം ധരിച്ചു നടക്കുന്ന ഒരു “ഉളുപ്പുമില്ലാത്ത” കുറെ രാഷ്ട്രീയ കാപാലികന്മാർക്കും അറിയില്ല.

എല്ലാ മത വിഭാങ്ങളിലും ഇത് പോലെയുള്ള അടിച്ചമർത്തലും വക്രതയും വഞ്ചനയും തോന്നിയവാസവും ഇന്ന് ഏറ്റവും കൊടികൊണ്ടു വാഴുന്ന ഒരു കാലഘട്ടമാണ്. ദൈവത്തിന്റെ പേരും പറഞ്ഞു തട്ടിപ്പും വെട്ടിപ്പും എല്ലാ തോന്നിയ വാസവും അതിന്റെ മൂർധന്യ അവസ്ഥയിലാണിന്ന്. ഈശ്വരൻ നമുക്ക് തന്നിരിക്കുന്ന മത ഗ്രന്ഥങ്ങളെ ചവിറ്റു കൊട്ടയിൽ വലിച്ചെറിഞ്ഞു , എന്ത് തോന്നിയവാസവും കാണിക്കാനും പറയാനും ഒരു മടിയുമില്ലാത്ത ദുഷ്ട മൃഗങ്ങളായി മാറി കഴിഞ്ഞു നാം. കഴിഞ്ഞ കാലങ്ങളിലേക്കു നാം ഒന്ന് ചിന്തിച്ചാൽ എത്രയോ ഭേദമായിരുന്നു ഇന്നത്തേതിലും. അന്ന് വിദ്യാഭ്യാസവും ടെക്നോളജിയും വളെരെ കുറവായിരുന്നു. എന്നാൽ അന്നുള്ളവർക്കു നല്ല സ്വബോധം ഉണ്ടായിരിന്നു. ഇന്നത് നമുക്ക് നഷ്ടപ്പെട്ട് പോയി. അതെ വീണ്ടും നമുക്ക് ഒന്നായി ഏറ്റു പറയാം “സത്യമേവ ജയതേ.” “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” ഒരു ജാതി ഒരു മതം ഒരു ദൈവം.”

Print Friendly, PDF & Email

Leave a Comment

More News