സാധാരണക്കാരിൽ നിന്ന് അകന്നുപോകുന്നതാണ് കോൺഗ്രസിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് കെ സുധാകരൻ

കോഴിക്കോട്: സാധാരണക്കാരിൽ നിന്ന് അകന്നുപോകുന്നതാണ് കോൺഗ്രസിന്റെ ഇന്നത്തെ പിന്നോക്കാവസ്ഥക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പ്രത്യയ ശാസ്ത്രം പഠിച്ചിട്ടല്ല എല്ലാവരും ഇപ്പോൾ രാഷ്ട്രീയം സ്വീകരിക്കുന്നത്. ആളുകളെ സഹായിക്കുന്നവർക്കൊപ്പം നിൽക്കുന്നിടത്താണ് ഇപ്പോൾ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്കൊപ്പം നേതാക്കള്‍ നിൽക്കണം. അവരുടെ പൊതുവായ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണമെന്നും അല്ലാത്തവരെ ഇപ്പോള്‍ ആര്‍ക്കും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളുടെ ചിന്തകള്‍ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത് .

Print Friendly, PDF & Email

Leave a Comment

More News