കുർബാനയെ ചൊല്ലിയുള്ള സംഘർഷം: എറണാകുളം സെന്റ് മേരീസ് ബസിലിക്കയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു

എറണാകുളം: ഏകീകൃത കുർബാന വിഷയത്തിൽ സംഘർഷം നിലനിൽക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പൊലീസ് നിയന്ത്രണത്തിലാക്കി. സംഘർഷമുണ്ടായാൽ പള്ളി ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടത്തോട് ശുപാർശ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ആർ.ഡി.ഒ തീരുമാനം എടുക്കുന്നതുവരെ പള്ളി അടച്ചിടും. 2021 നവംബര്‍ 28 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാനായിരുന്നു സിനഡിന്റെ തീരുമാനം. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് അനുമതി നല്‍കിയെങ്കിലും എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇത് നടപ്പാക്കാന്‍ എതിര്‍ക്കുന്നവര്‍ അനുവദിച്ചിരുന്നില്ല.

Print Friendly, PDF & Email

Leave a Comment

More News