ഡാളസിൽ സംയുക്ത ക്രിസ്തുമസ് – പുതുവത്സരാഘോഷം ശനിയാഴ്ച വൈകിട്ട് 5-ന്

ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന നാല്പത്തി നാലാമത് സംയുക്ത ക്രിസ്‌തുമസ് – പുതുവത്സരാഘോഷങ്ങൾ ഡിസംബർ 3 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മാർത്തോമ്മ ഇവന്റ് സെന്റർ ഡാളസ്, ഫാർമേഴ്സ് ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് (11500 Luna Road, Dallas, Texas 75234) നടത്തപ്പെടും.

മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയുടെ അധിപൻ ആയി പുതിയതായി ചുമതലയേറ്റെടുത്ത അഭിവന്ദ്യ ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ ക്രിസ്തുമസ് – ന്യുഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് പ്ലാനോ സെന്റ്.പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട ഇരുപത്തി ഒന്ന് ഇടവകളിലെ വൈദീകരും, വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 43 വർഷമായി ഡാളസിൽ നടത്തിവരുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷം. ഇന്ത്യക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള എക്ക്യൂമെനിക്കൽ കൂട്ടായ്മ്മ എന്ന പ്രശസ്തിയും ഡാളസിലെ കെഇസിഎഫിനാണ്.

ഈ വർഷത്ത ആഘോഷങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോം ആയ ഫേസ്ബുക്, www.keral.tv, www.kecfdallas.org തുടങ്ങിയ വെബ് സൈറ്റിലൂടെ തത്സമയം ദർശിക്കാവുന്നതും, പ്രവാസി ചാനൽ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്നതാണെന്നും സംഘാടകർ അറിയിച്ചു. വൈദീകർ ഉൾപ്പടെ 24 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെ.ഇ.സി.എഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

എല്ലാ വിശ്വാസ സമൂഹത്തെയും ഡിസംബർ 3 ശനിയാഴ്ച്ച നടത്തപ്പെടുന്ന ക്രിസ്തുമസ് – ന്യുഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി വെരി.റവ.രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പ (പ്രസിഡന്റ്), റവ.ജിജോ എബ്രഹാം (വൈസ്.പ്രസിഡന്റ്), അലക്സ് അലക്‌സാണ്ടർ (ജനറൽ സെക്രട്ടറി), ബിജോയ് ഉമ്മൻ (ട്രഷറാർ ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ), എന്നിവർ അറിയിച്ചു..

Print Friendly, PDF & Email

Leave a Comment

More News