അല്‍‌ഫോന്‍സ് പുത്രന്റെ “ഗോൾഡ്” ഡിസംബര്‍ 1-ന് തിയ്യേറ്ററിലെത്തുന്നു

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോൾഡ്’. പൃഥ്വിരാജ് നായകൻ ആയതിനാൽ ആരാധകർക്ക് ഈ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ-റിലീസാണ് ഗോൾഡ്.

പ്രീ-റിലീസ് ബിസിനസ്സിലൂടെ ചിത്രം അൻപത് കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ലോകമെമ്പാടുമായി 1300 സ്‌ക്രീനുകളിൽ പ്രദര്‍ശിപ്പിക്കുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ഒരു ദിവസം ആറായിരത്തിലധികം പ്രദർശനങ്ങളായിരിക്കും ചിത്രത്തിന് ഉണ്ടാവുക. വിവിധ രാജ്യങ്ങളിലെ ചില കേന്ദ്രങ്ങളിലും ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ശബരീഷ് വർമ്മയാണ് ഗാനം രചിച്ചിരിക്കുന്നത്. പ്രമോഷൻ കൺസൾട്ടന്റായി വിപിൻ കുമാറും പ്രവര്‍ത്തിച്ചു.

Print Friendly, PDF & Email

Leave a Comment

More News