സാങ്കേതിക തകരാർ: ജിദ്ദ-കോഴിക്കോട് വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കി

കൊച്ചി: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച നെടുമ്പാശ്ശേരിയിൽ അടിയന്തരമായി ഇറക്കി.

ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് 197 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് SG-036 വിമാനമാണ് കൊച്ചിയിൽ അടിയന്തരമായി ഇറക്കിയത്.

ഇന്ന് വൈകീട്ട് 6:00 മണിയോടെയാണ് സിയാല്‍ ഉദ്യോഗസ്ഥർക്ക് വിമാനത്തിന്റെ പ്രശ്നത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് വൈകിട്ട് 6.29 ഓടെ വിമാനത്താവളം സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമീപത്തെ ആശുപത്രികളോട് പോലും സജ്ജരായിരിക്കാൻ നിർദേശം നൽകി. രാത്രി 7.19 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി.

രണ്ട് പൈലറ്റുമാരും നാല് ജീവനക്കാരും മൂന്നു കുട്ടികളടക്കം 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സിയാലിൽ അടിയന്തരാവസ്ഥ പിൻവലിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News