മജീഷ്യൻ ആൽവിൻ റോഷന് ഗിന്നസ് വേൾഡ് റെക്കോർഡ് (വീഡിയോ കാണുക)

കണ്ണൂർ: ഒരു മിനിറ്റിനുള്ളിൽ തീപ്പെട്ടിക്കൊള്ളികൾ കൊണ്ട് ടവർ ഉണ്ടാക്കി “മോസ്റ്റ് മാച്സ്റ്റിക്സ് ഇൻ ടു എ ടവർ ഇൻ വൺ മിനിറ്റ് (Most matchsticks stacked into a tower in one minute)” എന്ന കാറ്റഗറിയിൽ ഇറ്റലിക്കാരനായ സാൽവിയോ സബ്ബ 2012 ൽ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോർഡ് മറികടന്ന്‌ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ആൽവിൻ റോഷൻ 76 എണ്ണത്തിന്റെ റെക്കോർഡ് സൃഷ്ടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കി.

2022 ജൂലൈ 16 നാണ് ആൽവിൻ റെക്കോർഡ് അറ്റൻഡ് നടത്തിയത്. ഒരു വർഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ആൽവിൻ ഗിന്നസ് നേട്ടം കൈവരിച്ചത്.

ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ (AGRH) സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ സർട്ടിഫിക്കറ്റ് ആൽവിൻ റോഷന് സമ്മാനിച്ചു. പ്രവർത്തകൻ മോഹൻദാസ് പയ്യന്നൂർ, ജിതിൻ പി വി എന്നിവർ പ്രസ് മീറ്റിംഗില്‍ പങ്കെടുത്തു.

എട്ടാം വയസ്സിലാണ് ആൽവിൻ മാജിക് രംഗത്തേക്ക് വരുന്നത്. കുട്ടികളുടെ മാസികയിൽ ഒഴിഞ്ഞ തീപ്പെട്ടി പെട്ടിയിൽ തീപ്പെട്ടി കൊള്ളികൾ എങ്ങനെ പ്രത്യക്ഷപ്പെടുത്താം എന്ന കൊച്ചു മാജിക് ട്രിക്കിൽ നിന്നുമാണ് മാജിക്‌ നോടുള്ള ഇഷ്ടം തുടങ്ങുന്നത്.

മാജിക് രംഗത്ത് ഗുരുക്കന്മാർ ഇല്ലാതെ തന്നെ അഞ്ചു വേദിയിൽ സ്വന്തമായി ഉണ്ടാക്കിയ മാജിക് ഉപകരണങ്ങൾ ഉപയോഗിച്ച് കൂട്ടുകാരുടെ മുന്നിലും അയൽവാസികളുടെ വീടുകളിലും അവതരിപ്പിച്ചു കൊണ്ടാണ് ആൽവിൻ മാജിക് രംഗത്ത് സാന്നിധ്യം അറിയിക്കുന്നത്.

2007 ൽ കണ്ണൂർ ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ശാസ്ത്രീയമായി പഠിക്കാൻ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തെ മാജിക് അക്കാദമിയിൽ പോയി മാജിക് പഠനം പൂർത്തീകരിച്ചു.

2018 മുതലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് എന്ന ആഗ്രഹം ആൽവിന്റെ മനസ്സിൽ വരുന്നത്. അങ്ങനെയാണ് ഇന്ത്യയിൽ ആദ്യമായി ശിര്‍ശാസനത്തിലൂടെ മാജിക് അവതരിപ്പിക്കാൻ തുടങ്ങിയത്, നാലു മിനിറ്റ് 57 സെക്കൻഡ് 10 മാജിക് ട്രിക്സുകൾ ആണ് അന്ന് അതിനു വേണ്ടി പരിശീലിച്ചത്. എന്നാൽ, ആ ശ്രമം 9 തവണ റിജക്ട് ആയതിനെ തുടർന്നാണ് തീപ്പെട്ടിക്കൊള്ളി കൊണ്ടുള്ള ടവർ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് റെക്കോർഡ് നേടിയത്.

ഗിന്നസ് റെക്കോർഡ് ലഭിച്ചതോടൊപ്പം തന്നെ കണ്ണ് കെട്ടി കൊണ്ടുള്ള ‘മോസ്റ്റ് മാജിക് ട്രിക്സ് പെർഫോമഡ് ബ്ലൈൻഡ് ഫോൾഡഡ് ഇൻ വൺ മിനിറ്റ്’ (most magic tricks performed blindfolded in one minute) എന്ന കാറ്റഗറിയിലെ റെക്കോർഡ് ശ്രമം നടത്തുന്നതിനുള്ള അനുമതിയും ഗിന്നസ് അധികൃതരിൽ നിന്ന് ആൽവിന് ലഭിച്ചിട്ടുണ്ട്.

മലേഷ്യക്കാരനായ അവൈരി ചിന്നിന്റെ പേരിലാണ് നിലവിൽ കണ്ണുകെട്ടികൊണ്ട് ഒരു മിനിറ്റിനുള്ളിൽ 30 ട്രിക്സ് മാജിക് ചെയ്തതിനുള്ള റെക്കോർഡ്. ഈ റെക്കോർഡ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ആൽവിന്‍.

യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ വേൾഡ് ടാലന്റ് അവാർഡ് ജേതാവ് കൂടിയായ ആൽവിൻ റോഷൻ പാപ്പിനിശ്ശേരി ഹാജി റോഡിൽ റോഷ്ന വില്ലയിൽ സോളമൻ ഡേവിഡ് മാർക്കിന്റെയും അനിത മാർക്കിന്റെയും മകനാണ്. ഭാര്യ പമിത, സഹോദരി റോഷ്ന.

https://youtu.be/8BlSEJbaM0c

Print Friendly, PDF & Email

Leave a Comment

More News