കാൽഗറി എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെ സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം ‘ഗ്ലോറിയ 2022’ ഡിസംബർ 26 ന്

കാൽഗറി : കാൽഗറി എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെ(C.E.F) നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം ‘ഗ്ലോറിയ 2022’ ഡിസംബർ 26 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ജേർണീ ചർച്ച്‌, 10307 ഈമെൻ റോഡ് , കാൽഗറി നോർത്ത് വെസ്റ്റിൽ നടത്തുവാൻ തീരുമാനിച്ചു .

പരിപാടിയുടെ നടത്തിപ്പിനായി Fr. തോമസ് കളരിപ്പറമ്പിൽ ( പ്രസിഡന്റ് ), Fr. ജോർജ്‌ വർഗീസ് , Fr . ഷെബി ജേക്കബ് , Rev. ജോജി ജേക്കബ് ( വൈസ് പ്രസിഡന്റുമാർ ), കോഓർഡിനേറ്റന്മാരായി റോയ് അലക്സ്, ലൈജു ജോർജ്‌ (കോഓർഡിനേറ്ററുന്മാർ) , അൽമായ പ്രതിനിധികളായി അലക്സ് മാത്യു , ചാൾസ് മുറിയാടൻ , ജിനു വർഗീസ്‌ എന്നിവരടങ്ങുന്ന കമ്മറ്റിയേയും തിരഞ്ഞെടുത്തു.

പരിപാടിയുടെ വിജയത്തിനായി എല്ലാ വിശ്വാസ സമൂഹത്തിന്റെയും സഹകരണം അഭ്യർത്തിക്കുന്നതായി സംഘാടകർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News