സർക്കാരിനെ വെല്ലുവിളിക്കുന്ന ഗവര്‍ണ്ണറെ കേന്ദ്രം തിരിച്ചു വിളിക്കണം: എ എം ആരിഫ്

ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് ആലപ്പുഴ എംപിയും സിപിഎം നേതാവുമായ എഎം ആരിഫ് നോട്ടീസ് നൽകി. കേന്ദ്ര സർക്കാർ ഗവർണറെ തിരിച്ചുവിളിക്കണമെന്നും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ നടപടികളാണ് ഗവർണറുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും നോട്ടീസിൽ പറയുന്നു.

സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളാണ് കേരളത്തിൽ ഗവർണർ ചെയ്യുന്നത്. പരസ്യമായി ഒരു രാഷ്ട്രീയക്കാരനെപ്പോലെയാണ് അദ്ദേഹം കേരളത്തില്‍ പെരുമാറുന്നത്. ബിജെപി നേതാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചതായും നോട്ടീസിൽ ആരോപിക്കുന്നു. ഗവർണർ കാരണം കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനം താറുമാറായെന്നും നോട്ടീസിൽ ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment

More News