പതിനാറുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ അറസ്റ്റു ചെയ്തു; ഫോണില്‍ നിരവധി സ്ത്രീകളുമായുള്ള കാമകേളികളുടെ ദൃശ്യങ്ങളെന്ന് പോലീസ്

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജെ ജിനീഷിന്റെ ഫോണില്‍ നിരവധി സ്ത്രീകളുമായുള്ള കാമകേളികളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് അറസ്റ്റു ചെയ്ത മലയിന്‍‌കീഴ് പോലീസ്.

മുപ്പതോളം സ്ത്രീകളുമായുള്ള ലൈംഗിക വേഴ്ചകളുടെ വീഡിയോ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയതായി പോലീസ് വെളിപ്പെടുത്തി. കൂടാതെ, കത്തിയും വാളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിക്കുന്ന വീഡിയോയും കണ്ടെത്തി. നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ജിനേഷ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെയും പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ജിനേഷിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് പൊലീസ് അയച്ചിട്ടുണ്ട്.

ഡിവൈഎഫ്‌ഐയുടെ വിളവൂര്‍ക്കല്‍ മേഖല പ്രസിഡന്റാണ് ജിനേഷ്. മലയിന്‍കീഴ് നിന്നും കാണാതായ പെണ്‍കുട്ടിയെ തേടിയുള്ള അന്വേഷണമാണ് ജിനേഷനിലെത്തിച്ചത്. നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്ന ഇയാള്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികള്‍ക്കടക്കം വിതരണം ചെയ്തതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോകള്‍ ഫോണില്‍ പകര്‍ത്തി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇയാള്‍ ഫോണില്‍ മുപ്പതോളം സ്ത്രീകളുടെ വീഡിയോകള്‍ സൂക്ഷിച്ചിരിക്കുക എന്നാണ് കരുതുന്നത്.

മലയിൻകീഴിൽ നിന്ന് കാണാതായ പെൺകുട്ടിയെ ജിനേഷ് ഉൾപ്പെടെ ഏഴ് പേർ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഇവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാളാണ്. സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ പരിചയപ്പെടുകയും പീഡനത്തിനിരയാക്കിയവര്‍ക്ക് വിവരം കൈമാറുകയും ചെയ്ത സുമേജ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സുമേജിനെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News