സുഹൃത്തുക്കളുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു; ടെക്കിയായ ഭർത്താവിനെതിരെ യുവതിയുടെ പരാതി

ബെംഗളൂരു: സുഹൃത്തുക്കളുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ടെക്കിയായ ഭർത്താവിനെതിരെ യുവതിയുടെ പരാതി.

ബെംഗളൂരുവിലെ തനിസാന്ദ്രയിലാണ് സംഭവം. സാംബിഗെഹള്ളി സ്വദേശിയായ 34 കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഭർത്താവ് സുഹൃത്തുക്കളുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും സെക്‌സ് വീഡിയോകൾ കാണിച്ച് ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഭാര്യയും ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത്. പരാതിയെ തുടർന്ന് 36 കാരനായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന് ഭർത്താവ് തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. അവരുടെ രണ്ട് സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. തുടര്‍ന്ന് താന്‍ മാനസികമായി തകര്‍ന്നു. വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദിച്ചതാ‌യും യുവതി പൊലീസിനോട് പറഞ്ഞു.

2011 ഏപ്രിലിലാണ് ഇവര്‍ വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകനുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി യുവതിയുടെ സഹോദരിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായും എഫ്‌ഐആറിൽ പറയുന്നു. മദ്യലഹരിയില്‍ ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നു. സാഹചര്യം വഷളായതോടെ വിവാഹമോചനം നേടാന്‍ ഞാന്‍ തീരുമാനിച്ചു. ഇത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. ഇപ്പോള്‍ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും വീട്ടിനുള്ളിലെ പൂച്ചട്ടിയില്‍ രണ്ട് തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും ‌യുവതി പൊലീസിനോട് പറഞ്ഞു. ചെടികൾ പോലീസ് പിടിച്ചെടുത്തു. പരാതിയിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ഇപ്പോൾ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണത്തിന് ശേഷം മറ്റുള്ളവരുടെ അറസ്റ്റ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News