സ്‌കൂൾ ഉദ്ഘാടനത്തെ ചൊല്ലി ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം

തുമകുരു (കര്‍ണ്ണാടക): വെള്ളിയാഴ്ച ഡോ.ബി.ആർ.അംബേദ്കർ റസിഡൻഷ്യൽ സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കാവി ഷാളുകളുടെ പേരിൽ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടി.

കൊരട്ടഗെരെ താലൂക്കിലെ കൊളാലയിൽ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെയും കൊരട്ടഗെരെ എംഎൽഎ ജി പരമേശ്വരയുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഒരു ബിജെപി നേതാവ് തന്റെ അനുയായികൾക്കൊപ്പം കാവി ഷാളുകളുമായി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് പ്രശ്നത്തിന് തുടക്കം.

പരമേശ്വരയ്‌ക്കൊപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ ഷാളുകൾ അണിയുന്നതിനെതിരെ പ്രതിഷേധിക്കുകയും ഉദ്ഘാടനം രാഷ്ട്രീയമല്ലെന്നും കാവി വസ്ത്രം നീക്കം ചെയ്യണമെന്നും പറഞ്ഞു.

ഇത് ഇരുപാർട്ടികളിലെയും പ്രവർത്തകർ തമ്മിലുള്ള വാക്‌പോരിലേക്ക് നയിക്കുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. ഉടൻ തന്നെ പോലീസ് ഇടപെട്ട് സംഘർഷാവസ്ഥ ഒഴിവാക്കി. പിന്നീട് പാർട്ടിക്കാർ പരസ്പരം മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.

Print Friendly, PDF & Email

Leave a Comment

More News