ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു

കൊച്ചി: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം പൊഴിയൂർ നിവാസിയായ അമൽ രാമ (19) നെയാണ് മരട് പോലീസ് പിടികൂടിയത്.

മരടില്‍ താമസിക്കുന്ന വിദ്യാർത്ഥിനിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തിയ ശേഷം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News