പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തിരിമറി നടത്തി പന്ത്രണ്ട് കോടി രൂപയോളം തട്ടിയെടുത്ത മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോർപറേഷൻ അക്കൗണ്ടുകളിൽ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ ബാങ്ക് ജീവനക്കാരൻ റിജിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് റിജിലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

അതേസമയം തട്ടിപ്പിലൂടെ കോഴിക്കോട് നഗര സഭയ്ക്ക് നഷ്ടപ്പെട്ട 10.7 കോടി രൂപ പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകി. ഇന്ന് ചേർന്ന ബാങ്ക് ഡയറക്‌ടർ ബോർഡിൻറെ തീരുമാനപ്രകാരമാണ് പണം തിരിച്ചു നൽകിയത്. കോർപ്പറേഷന്റെ എട്ട് വിവിധ അക്കൗണ്ടുകളിൽ നിന്ന് 12.68 കോടി രൂപയായിരുന്നു റിജിൽ തട്ടിയെടുത്തത്. ഇതിൽ രണ്ടു കോടി 53 ലക്ഷം രൂപ നേരത്തെ ബാങ്ക് നഗരസഭയ്ക്ക് തിരികെ നൽകിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News