സാമ്പത്തിക സുരക്ഷയാണ് സാമൂഹിക പുരോഗതിയുടെ അടിസ്ഥാനം: ആർ വിനോദ്

ഇടുക്കി: സാമ്പത്തിക ഭദ്രതയാണ് സാമൂഹിക പുരോഗതിയുടെ അടിത്തറയെന്ന് ശ്രീനാരായണ സഹോദര ധർമവേദി ജനറൽ സെക്രട്ടറി ആർ. വിനോദ് പറഞ്ഞു. കാലഹരണപ്പെട്ട ഭരണസമിതിയാണ് യോഗം നിയന്ത്രിക്കുന്നതെന്നും, അവരാണ് യുവതലമുറയെ ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിമാലിയിൽ മൈക്രോ ഫിനാൻസ് വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടുക്കി ആനച്ചാൽ ഗുരുകുലം കടുംബ യൂണിറ്റിനുള്ള ആദ്യ ഗഡു ജില്ലാ സെക്രട്ടറിയെ ഏൽപ്പിച്ചുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ശ്രീനാരായണ സഹോദര ധർമ്മവേദി ജില്ലാ കൺവൻഷനും ശിവഗിരി തീർത്ഥാടന നവതി ആഘോഷവും നടന്നു.

ജില്ലാ പ്രസിഡന്റ് ബിജു സേനാപതി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ. അജിത്ത് ശാന്തി സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് ചെയർമാൻ സി.കെ. വിദ്യാസാഗർ നവതി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സംവരണം സാമൂഹിക നീതിയുടെ അടിത്തറയിളക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി ദേവചൈതന്യ നവതി സന്ദേശം നൽകി. ശിവഗിരി തീർത്ഥാടനം കാലാതീതമാണെന്ന് സ്വാമി അഭിപ്രായപ്പെട്ടു. ശ്രീനാരായണ സഹോദര ധർമ്മവേദിയുടെ മുതിർന്ന പ്രവർത്തകരായ ശേഖരൻ മുതുവാന്‍ കുടി, ശാന്ത ദിവാകരൻ കല്ലാർകുട്ടി, ശ്രീധരൻ സേനാപതി, രാധ ആനച്ചാൽ എന്നിവരെ പൊന്നാടയണിയിച്ച് ആർ. വിനോദ് ആദരിച്ചു.

Print Friendly, PDF & Email

Leave a Comment

More News