ഇന്നത്തെ രാശിഫലം (2023 മെയ്‌ 27 ശനി)

ചിങ്ങം : ഇന്ന്‌ നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ ശരിയായിരിക്കുക മാത്രമല്ല, അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന്‌ മെച്ചപ്പെട്ടിരിക്കും. എന്നത്തേയും പോലെ ജോലിസ്ഥലത്തും കാര്യങ്ങള്‍ നന്നായി പോകും. എന്നിരുന്നാലും, ഇന്ന്‌ നിങ്ങള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസമാണ്‌. വൃക്തിബന്ധങ്ങളില്‍ ചില നിസാര വാക്കുതര്‍ക്കങ്ങള്‍ വന്നുകൂടായ്കയില്ല. അവ വലിയ ഏറ്റുമുട്ടലുകളാവാതെ ശ്രദ്ധിക്കുക.

കന്നി : കുടുംബകാര്യങ്ങളുടെ പ്രാധാന്യം ഇന്ന്‌ നിങ്ങള്‍ തിരിച്ചറിയും. അവയുടെ കൂടിയാലോചനകള്‍ നടക്കുമ്പോള്‍ നിങ്ങളുടെ കഴിവ്‌ പ്രകടമാകുകയും തര്‍ക്കങ്ങള്‍ മികച്ച രീതിയില്‍ തീര്‍ക്കുന്നതില്‍ അവ പ്രയോഗിക്കുകയും ചെയ്യും. ചഞ്ചലപ്പെടാതെ നിന്ന്‌ നിങ്ങള്‍ ജീവിതപാഠങ്ങള്‍ പഠിക്കും. തന്നെയുമല്ല, എതിര്‍പ്പുകള്‍ സാവധാനത്തില്‍ ഇല്ലാതെയാകുമെന്ന്‌ നിങ്ങള്‍ ഉറച്ച്‌
വിശ്വസിക്കുകയും ചെയ്യും.

തുലാം : ഇന്ന്‌ നിങ്ങള്‍ക്ക്‌ കുടുംബാംഗങ്ങള്‍ക്കൊപ്പം ഉല്ലാസത്തോടെയുള്ള ഒരു നല്ല ദിവസമായിരിക്കും. ഒരു ഉല്ലാസയാത്രയോ ഒത്തുചേരലോ നടത്തി കുടുംബാംഗങ്ങശ്ക്കൊപ്പം സന്തോഷമായിരിക്കാവുന്നതാണ്‌. നിങ്ങളുടെ മനസും ആശയങ്ങളുമൊക്കെ ഒന്ന്‌ ഉണര്‍വിലാവാന്‍ യാത്ര പോകാവുന്നതാണ്‌.

വൃശ്ചികം : നിങ്ങള്‍ ഒരുപാട്‌ നാളായി വിഷമങ്ങള്‍ ഉള്ളില്‍ വച്ചുകൊണ്ട്‌ നടക്കുകയാണ്‌. ഇന്ന്‌ ഒരുപക്ഷേ അവയൊക്കെ ഉള്ളില്‍ നിന്ന്‌ പുറത്തു വരുന്ന ദിവസമായേക്കാം. വര്‍ധിച്ച്‌ വരുന്ന സമ്മര്‍ദങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഒന്ന്‌ ആശ്വാസമാവാനായി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം കുറച്ച്‌ സമയം പ്രയോജനകരമായി ചെലവഴിക്കുക.

ധനു : ഇന്ന്‌ നിങ്ങള്‍ ഉന്മേഷം നിറഞ്ഞ ദിവസമായിരിക്കും. നിരവധി കാര്യങ്ങള്‍ നിങ്ങള്‍ പ്ലാന്‍ ചെയും. സഹജവാസനകള്‍ ഇന്ന്‌ നിങ്ങളെ നിയന്ത്രിക്കും. അവയെ വിശ്വസിച്ച്‌ മുന്നോട്‌ പോകുക. വഴിയില്‍ വെല്ലുവിളികള്‍ നേരിട്ടേക്കാം.

മകരം : ആരോഗ്യമാണ്‌ ധനം എന്ന്‌ നിങ്ങള്‍ റെച്ച്‌ വിശ്വസിക്കുന്നു. നിങ്ങള്‍ ഇതുവരെയും നല്ല ആരോഗ്യം കാത്തുസൂക്ഷിച്ചിടുണ്ട്‌. അതിനാല്‍ അത്‌ ഇന്നൊരു പ്രശ്നമാകില്ല. നിലവിലുള്ള പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നത്‌ അത്ര എളുപ്പമല്ല. എന്നാലും, അവ നിങ്ങള്‍ പൂര്‍ത്തിയാക്കുക തന്നെ ചെയും. എന്നാല്‍ സമയത്ത്‌ ജോലി പൂര്‍ത്തിയാക്കാത്തതില്‍ നിങ്ങളുടെ മേലധികാരി ചിലപ്പോള്‍ മുഷിഞ്ഞേക്കാം. സാമ്പത്തിക പ്രശ്നങ്ങള്‍ ഇന്ന്‌ നിങ്ങളെ അധികം അലട്ടില്ല.

കുംഭം : ഇന്ന്‌, നിങ്ങളുടെ കുടുംബത്തിനുള്ള സമയമാണ്‌. നിങ്ങളുടെ പ്രിയപ്പെട്ടവരെല്ലാം ഇന്ന്‌ വളരെ സന്തോഷിക്കും. നിങ്ങള്‍ ഇന്ന്‌ അവര്‍ക്കൊപ്പം കൂടി അവരെ ത്ൃപ്തിപ്പെടുത്തുകയും, തമാശകള്‍ പറഞ്ഞ്‌ അവരെ ചിരിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ നല്‍കുന്ന സ്നേഹവും കരുതലും ഒരു തരത്തിലല്ല, പല വിധത്തില്‍ സംശയലേശമന്യേ തിരികെ ലഭിക്കും. കുടുംബത്തിനായി ജീവിതം ഇത്ര ഉഴിഞ്ഞു വച്ചിരിക്കുന്ന നിങ്ങള്‍ ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.

മീനം : സ്ഥിരത പുലര്‍ത്താന്‍ നിങ്ങള്‍ അല്‍പം വ്യത്യസ്തമായി ചിന്തിക്കേണ്ടതുണ്ട്‌ എന്നാണ്‌. നിങ്ങള്‍ക്ക്‌ അഭിനിവേശമുണ്ടെങ്കില്‍ മാത്രമേ ജോലിയില്‍ നിങ്ങള്‍ക്ക്‌ തിളങ്ങാന്‍ കഴിയൂ.

മേടം : ഇന്ന്‌ നിങ്ങളുടെ കുട്ടികളുടെ ആവശ്യമനുസരിച്ച്‌ പണം ചെലവാക്കേണ്ടി വരും. നിങ്ങള്‍ ഇത്രയധികം കഠിനമായി ജോലി ചെയ്തിട്ട്‌ കുറെ കാലങ്ങളായിട്ടുണ്ടാകും. മാറ്റിവച്ചുകൊണ്ടിരുന്ന പല ജോലികളും ഇന്ന്‌ നിങ്ങള്‍ ചെയ്ത്‌ തീര്‍ക്കും. പൊതുമേഖലയിലുള്ളവര്‍ക്കും ആതുരചികിത്സ മേഖലയിലുള്ളവര്‍ക്കും ഈ ദിവസം ഗുണകരമാണ്‌.

ഇടവം : നിങ്ങള്‍ ഇന്ന്‌ കഴിയുന്നത്ര ക്രിയാത്മകമായും മത്സര ബുദ്ധിയോടെയുമായിരിക്കും കാണപ്പെടുക. നിങ്ങള്‍ തൊഴില്‍ ചെയുന്ന രീതി, വിദഗ്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയുന്ന രീതി ഇവയൊക്കെ നിങ്ങളുടെ സഹപ്രവര്‍ത്തകരെയും മേലുദ്യോഗസ്ഥരെയും അതിശയിപ്പിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യും. മേലുദ്യോഗസ്ഥര്‍ക്ക്‌ നിങ്ങളില്‍ മതിപ്പുണ്ടാകുകയും, അവര്‍ പ്രചോദിതരായിത്തീരുകയും ചെയ്യും.

മിഥുനം : നിങ്ങള്‍ ഇന്ന്‌ ബുദ്ധിയേക്കാള്‍ ഹൃദയം പറയുന്നതായിരിക്കും കേള്‍ക്കുക. വികാരങ്ങളുടെ ഒഴുക്കില്‍ പെട്ടപോലെയുള്ള തോന്നലുണ്ടാകും. ഇതിന്റെ അര്‍ഥം, നല്ലതും ചീത്തയും തിരിച്ചറിയാന്‍ ഇന്ന്‌ നിങ്ങള്‍ക്ക്‌ കഴിയില്ല എന്നാണ്‌. എതായാലും, വൈകുന്നേരമാകുമ്പോഴേക്കും, കാര്യങ്ങള്‍ മെച്ചപ്പെടും.

കര്‍ക്കടകം : ശോഭനമായ ഒരു ഭാവിക്കു വേണ്ടിയുള്ള കൃത്യമായ പദ്ധതിയോടെയായിരിക്കും നിങ്ങള്‍ ഇന്നത്തെ ദിവസം തുടങ്ങുക. വളരെ ചിന്തിച്ച്‌ ഉണ്ടാക്കിയ പദ്ധതികള്‍ ദൃഡനിശ്ചയത്തോടെ നിങ്ങള്‍ നടപ്പിലാക്കും. ഇങ്ങനെ അടുക്കും ചിട്ടയോടെയുമുള്ള തീരുമാനങ്ങള്‍ ഭാവിയില്‍ നിങ്ങള്‍ക്ക്‌ ഒരുപാട്‌ സമയം നഷ്ടമാകാതിരിക്കാന്‍ സഹായിക്കും. നിങ്ങളുടെ ഇന്നത്തെ എല്ലാ ചുവടു വയ്പ്പുകളും വിജയിക്കും.

Print Friendly, PDF & Email

Leave a Comment

More News