ഒരു മാസം നീണ്ടു നിന്ന കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ സമരം ഒത്തു തീര്‍ന്നു

സാക്രമെന്റൊ(കാലിഫോര്‍ണിയ): കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയുടെ പത്തു ക്യാമ്പസുകളില്‍ കഴിഞ്ഞ ഒരു മാസമായി നടന്നു വന്നിരുന്ന ജീവനക്കാരുടെ സമരം ഡിസംബര്‍ 16 വെള്ളിയാഴ്ച താല്‍ക്കാലിക എഗ്രിമെന്റിനെ തുടര്‍ന്ന് അവസാനിച്ചു.

റ്റീച്ചിംഗ് അസിസ്റ്റന്റ്, റിസെര്‍ച്ചേഴ്‌സ്, റ്റിയൂറ്റേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ ഏകദേശം 36,000 സംഘടിതരായ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് സംബന്ധിച്ചു ഉണ്ടാക്കിയ കരാറില്‍ അദ്ധ്യയന വര്‍ഷം 23000 ഡോളര്‍ ലഭിച്ചിരുന്ന ജീവനക്കാര്‍ക്ക് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 55 ശതമാനം വര്‍ദ്ധനവ് ലഭിക്കും.

ലോസ് ആഞ്ചലസ്, ബൈ ഏരിയ തുടങ്ങിയ സ്ഥലങ്ങളില്‍ താമസ സൗകര്യം ലഭിക്കുന്നതില്‍ ഉണ്ടായ ക്രമാതീത വര്‍ദ്ധനവ് പരിഹരിക്കുന്നതിന് ഹെല്‍ത്ത് ആന്റ് ചൈല്‍ഡ് കെയര്‍ ആനുകൂല്യങ്ങളില്‍ കാര്യമായ വര്‍ദ്ധനവ് നല്‍കുമെന്നും കരാറില്‍ പറയുന്നു.

32 ദിവസം നീണ്ടു നിന്ന സമരം ഉന്നത വിദ്യാദ്യാസ രംഗത്തെ അക്കാദമിക്ക് ജീവനക്കാരുടെ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

കാലിഫോര്‍ണിയാ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഐതിഹാസിക സമരം ഇതര യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശകമാണെന്ന് ന്യൂയോര്‍ക്ക് ഹണ്ടര്‍ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വില്യം ഹെര്‍ബര്‍ട്ട് പറഞ്ഞു. ജീവനക്കാര്‍ക്ക് സംഘടിക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്നത് അധാര്‍മ്മികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News