ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്ന ആള്‍ യുവതിയെ പീഡിപ്പിച്ചു

തൃശൂർ : ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കൊണ്ടുവന്ന ആള്‍ യുവതിയെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ കണ്ണൂർ കീഴൂർ സ്വദേശി നിയാസിനെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. യുവതി ഓൺലൈനില്‍ ഓർഡർ ചെയ്‌ത ഭക്ഷണം കൊണ്ടുവന്നപ്പോഴായിരുന്നു പീഡിപ്പിച്ചത്.

ബലം പ്രയോഗിച്ച് യുവതിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. യുവതിയെ പലതവണ ഭീഷണിപ്പെടുത്തി 90 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് യുവതി പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇരിങ്ങാലക്കുട ഇൻസ്പെക്‌ടർ അനീഷ് കരീമിൻറെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ ഷാജൻ, ഇഎസ്‌ഐ സുധാകരൻ, എസ്‌സിപിഒ മെഹ്‌റുന്നിസ, രാഹുൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിക്കെതിരെ സമാനമായ വേറെയും കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News