അറബിക് ഭാഷാ ദിനം: കോളേജ് തല ക്വിസ് മത്സരം സംഘടിപ്പിച്ചു

തിരൂർക്കാട് : ലോക അറബിക് ഭാഷ ദിനത്തോടനുബന്ധമായി കേരളത്തിലെ വിവിധ കോളേജുകൾ തമ്മിലുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘തകദ്ദും’ എന്ന പേരിൽ രണ്ടാം തവണയാണ് തിരൂർക്കാട് ഇലാഹിയ കോളേജ് ഇത്തരം ഒരു ക്വിസ് മത്സരത്തിന് വേദിയാവുന്നത്.

കേരളത്തിലെ പതിനെട്ട് കോളേജുകൾ പങ്കെടുത്ത പരിപാടിയിൽ ജാമിഅ അൽ ഹിന്ദ്, വേങ്ങര (ഒന്ന് ) അൽജാമിഅഃ അൽ ഇസ്‌ലാമിയ, ശാന്തപുരം (രണ്ട് ), ജാമിഅഃ നദ്‌വിയ, എടവണ്ണ (മൂന്ന് ) സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ട്രസ്റ്റ് വൈസ്.ചെയർമാൻ മുഹമ്മദ് അൻവർ, മാനേജർ റഊഫ് എന്നിവർ നിർവ്വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ആയിഷ ടീച്ചർ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ എം ഐ അനസ് മൻസൂർ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വൈസ്. പ്രിൻസിപ്പൽ ഹാരിസ് മുഹമ്മദ്‌ നന്ദി പറഞ്ഞു. അബ്ദുനാസർ മാസ്റ്റർ മത്സരം നയിച്ചു.

ഫോട്ടോ: തിരൂർക്കാട് ഇലാഹിയ കോളേജിൽ സംഘടിപ്പിച്ച ‘തകദ്ദും’ കോളേജ് തല ക്വിസ് മത്സര വിജയികളായ വേങ്ങര ജാമിഅ അൽ ഹിന്ദ് വിദ്യാർത്ഥികൾക്ക് ട്രസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് അൻവർ സമ്മാനം വിതരണം ചെയ്യുന്നു.

Print Friendly, PDF & Email

Leave a Comment

More News