മിമിക്രി-നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹതയില്ലെന്ന് പിതാവ്

പത്തനംതിട്ട: മിമിക്രി-നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷയെ (ആശ-38) വീടിന്റെ ടെറസില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മകളുടെ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് നിഷയുടെ പിതാവ് ശിവാനന്ദന്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, മാനസികമായ അസ്വസ്ഥതയാകാം ആത്മഹത്യക്ക് കാരണമെന്നും, മരണത്തിൽ സംശയമില്ലെന്നും ശിവാനന്ദൻ പോലീസിന് മൊഴി നൽകി. അതേസമയം, മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

ഇന്ന് (ചൊവ്വാഴ്ച) രാവിലെയാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയായിട്ടും കിടപ്പു മുറിയിൽ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾക്കിടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുടുംബം പറഞ്ഞു. സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മിൽ ചെറിയ തർക്കമുണ്ടായി. പിന്നാലെ ആശ ടെറസിലേക്ക് പോയി. രാത്രി കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിങ്കളാഴ്ച മകന്റെ ജന്മദിനത്തോടനുബന്ധിച്ച് ഉല്ലാസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആശയുടെ മരണം. അടുത്തിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. വിദേശത്തായിരുന്ന ഉല്ലാസ് അടുത്തിടെയാണ് തിരിച്ചെത്തിയത്.

Print Friendly, PDF & Email

Leave a Comment

More News