പുള്ളാവൂര്‍ പുഴയില്‍ ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ട്: ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി നോട്ടീസ്

എറണാകുളം: കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ പുഴയിൽ ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചതിന് ചീഫ് സെക്രട്ടറി, കോഴിക്കോട് ജില്ലാ കലക്ടർ, കൊടുവള്ളി മുനിസിപ്പൽ സെക്രട്ടറി എന്നിവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. അനധികൃത കൈയേറ്റങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും നടപടിയുണ്ടായില്ലെന്ന ഹർജിയിലാണ് കോടതി നടപടി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

താരങ്ങളുടെ കട്ടൗട്ടുകൾ നീക്കാൻ സർക്കാർ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് അറിയിക്കാനും കോടതി നിർദ്ദേശിച്ചു. ‘ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ലക്ഷദ്വീപിൽ കടലിനടിയിൽ മെസിയുടെ ചിത്രം സ്ഥാപിച്ചവർക്കെതിരെ നടപടി വേണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. 2023 ജനുവരി 23ന് ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി വീണ്ടും പരിഗണിക്കും.

Print Friendly, PDF & Email

Leave a Comment

More News