മന്‍ഹാട്ടനില്‍ ഡോക്ടര്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

മന്‍ഹാട്ടന്‍(ന്യൂയോര്‍ക്ക് ): ന്യൂയോര്‍ക്ക് മനഹാട്ടനിലെ മാര്‍ക്കസ് ഗാര്‍വിപാര്‍ക്കില്‍ 60 വയസ്സുള്ള പിഡാട്രീഷ്യനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

ഡിസം.23 വെള്ളിയാഴ്ച രാവിലെയാണ് വീടിന്റെ സ്റ്റെയര്‍ വെയില്‍ അബോധാവസ്ഥയില്‍ ഡോക്ടറെ കാണുന്നത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണം നടന്നു കഴിഞ്ഞിരുന്നു.

ന്യൂജേഴ്‌സിയിലെ വിവിധ ആശുപത്രികളില്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോക്ടറെ കുറിച്ചു എല്ലാവര്‍ക്കും ബഹുമാനവും ആദരവുമായിരുന്നു.

ശരീരത്തില്‍ നിരവധി കുത്തുകളും ഏറ്റിരുന്നതായി പോലീസ് അറിയിച്ചു. ഡോക്ടറുടെ പേരോ, വിശദവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതൊരു കൊലപാതകമാണെന്നും, ആരേയും ഇതു സംബന്ധിച്ചു അറസ്റ്റു ചെയ്തിട്ടില്ലെന്നും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.

റോക്ക്‌ലാന്റ് കൗണ്ടിയിലും പീഡിയാട്രീഷ്യനായി ജോലി ചെയ്തിട്ടുള്ള ഡോക്ടര്‍ ഇവിടെയുള്ളവര്‍ക്കും സുപരിചിതനാണ്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയില്‍ വിദഗ്ദനായ ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ അതീവ ദുഃഖമുണ്ടെന്ന് പോലീസ് അധികാരികള്‍ പറഞ്ഞു. അന്വേഷണം ഊര്‍്ജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News