മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകളും മെമ്മറി കാര്‍ഡുകളും പണവും മോഷ്ടിച്ച യുവാക്കളെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: മൊബൈൽ കട കുത്തിത്തുറന്ന് ഫോണുകള്‍ മോഷ്ടിച്ച സംഘത്തിലെ രണ്ടുപേരെ അറസ്റ്റു ചെയ്തു. വർക്കല രാമന്തളി കനാൽ പുറമ്പോക്കില്‍ വിഷ്ണു (28), രാമന്തളി കനാൽ പുറമ്പോക്കില്‍ സബീന മൻസിലിൽ അബു എന്ന് വിളിക്കുന്ന അബൂബക്കർ (20) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

വർക്കല മൈതാനത്തെ മൊബൈൽ കട കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും നിരവധി മെമ്മറി കാർഡുകളും ടാബുകളും പണവും കവർന്ന കേസിലാണ് ഇവർ പിടിയിലായത്.

നിരവധി മോഷണകേസുകളിൽ പ്രതിയായ വിഷ്ണു മോഷണക്കേസിൽ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. കടകൾ കുത്തിതുറക്കാൻ ഉപയോഗിച്ച കമ്പിപാര പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരം റൂറൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News