ഇന്നത്തെ രാശിഫലം (ഡിസംബര്‍ 27, ചൊവ്വ)

ചിങ്ങം: ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത. അഭിപ്രായഭിന്നതകൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രശ്‌നങ്ങൾ സങ്കീർണ്ണമാകുകയും കൈകാര്യം ചെയ്യാൻ കഴിയാതാവുകയും ചെയ്യും. ചീത്തപ്പേർ സമ്പാദിക്കുന്ന പ്രശ്‌നങ്ങളിൽ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോൾ അതീവ ജാഗ്രത പുലർത്തുക.

കന്നി: പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും ഇന്ന് നല്ല ദിവസമാണ്. സഹപ്രവർത്തകർ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ലാഭമുണ്ടാകാൻ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവർക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്.

തുലാം: നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് നിങ്ങൾ സുഹൃത്തുക്കളുടേയും അപരിചിതരുടെയുമൊക്കെ ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലിൽ അധ്വാനത്തിനുതക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴിൽസ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു.

വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും നിരീക്ഷിക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. അമ്മക്കും ചില അസുഖങ്ങൾ ബാധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക നിലയ്ക്കും പ്രശസ്‌തിക്കും ഇന്ന് പ്രഹരമേൽക്കാം. കുടുംബാന്തരീക്ഷം സന്തുഷ്ടി നിറഞ്ഞതായിരിക്കില്ല. ഇത് കടുത്ത മാനസിക സംഘർഷത്തിന് കാരണമായേക്കും. സുഖനിദ്ര അപ്രാപ്യമാകും.

ധനു: ഇന്ന് പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. സാമ്പത്തിക ലാഭത്തിന് സാധ്യത. കുടുംബാന്തരീക്ഷം സന്തുഷ്‌ടി നിറഞ്ഞതായിരിക്കും. നിങ്ങളുടെ വാക്കുകളിലെ ജ്ഞാനവും പ്രവർത്തനങ്ങളും കൊണ്ട് നിങ്ങൾ ശ്രദ്ധിക്കപ്പെടും.

മകരം: നിങ്ങളുടെ കഠിനാധ്വാനവും ആസൂത്രണവും വ്യർത്ഥമായി തീരും എന്നതിനാൽ നിരാശ തോന്നിയേക്കാം. ഇന്ന് മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ചില സമയങ്ങളിൽ ഈ വ്യത്യാസങ്ങൾ വാദഗതികളായി മാറാം. കടുത്ത അന്തരീക്ഷം നിങ്ങളുടെ ആകുലതയ്ക്ക് കാരണമാകും. പക്ഷേ, നിങ്ങൾ പ്രതീക്ഷ നഷ്‌ടപ്പെടുത്തരുത്.

കുംഭം: ഇന്ന് നിങ്ങൾക്ക് സന്തുഷ്‌ടവും ലാഭകരവുമായ ദിവസമാണ്. മാനസികമായും ശാരീരികമായും ഇന്ന് വളരെ നല്ല നിലയിലായിരിക്കും. ഭൗതികമായും ആത്മീയമായും നിങ്ങൾക്ക് സംതൃപ്‌തി അനുഭവപ്പെടും. കുടുംബാംഗങ്ങളുമായി പുറത്തുപോകാനും ആഹ്ലാദം പങ്കിടാനും സാധ്യത.

മീനം: അത്യാഗ്രഹവും അമിതപ്രതീക്ഷകളും നിയന്ത്രണവിധേയമാക്കുക. സാമ്പത്തിക കാര്യങ്ങളിൽ ഇടപെടുമ്പോൾ വളരെ ശ്രദ്ധിക്കുക. ഇടപാടുകൾ ഉറപ്പിക്കുമ്പോഴോ മുതൽമുടക്ക് നടത്തുമ്പോഴോ രണ്ടുവട്ടം ചിന്തിക്കുക. ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കാം. മാനസികമായി നിങ്ങൾ വിഷമിച്ചേക്കും. കുടുംബപരമായ തർക്കങ്ങൾക്കും സാധ്യതയുണ്ട്.

മേടം: സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. പകരം മറ്റുള്ളവരെ സൽക്കരിക്കേണ്ടിവരും. പുതിയ കൂട്ടുകാർ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. ഉല്ലാസയാത്രക്ക് സാധ്യത. സർക്കാരുമായുള്ള ഇടപാടുകൾ ലാഭകരമായി കലാശി.

ഇടവം: പുതുതായി ഏറ്റെടുത്ത ജോലികൾ വിജയകരമായി പര്യവസാനിക്കും. മേലധികാരികൾ നിങ്ങളോട് അനുകൂല മനോഭാവം പുലർത്തുകയും നിങ്ങളെ ജോലിക്കയറ്റം നൽകുകയും അംഗീകരിക്കുകയും ചെയ്യാം. കുടുംബാന്തരീക്ഷം സന്തുഷ്ടി നിറഞ്ഞതായിരിക്കുമെന്ന്  ഉറപ്പിക്കാം. അപൂർണമായ ജോലികൾ തൃപ്‌തികരമായി ചെയ്‌തു തീർക്കും.

മിഥുനം: പുതിയ സൃഷ്ടികളെടുക്കാൻ ഈ ദിനം ശുഭകരമല്ല. തളർച്ച, മടി, ഉന്മേഷക്കുറവ് എന്നിവയ്ക്ക് സാധ്യത. ഉദര അസ്വാസ്ഥ്യവും പ്രതീക്ഷിക്കാം. തൊഴിൽപരമായി കാര്യങ്ങൾ നിങ്ങൾക്കനുകൂലമാകണമെന്നില്ല. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകാം. അനാവശ്യമായ ചെലവുകൾക്കുള്ള സാധ്യതയും കാണുന്നു. എല്ലാ പ്രധാന പദ്ധതികളും തീരുമാനങ്ങളും നീട്ടിവെക്കുക.

കർക്കടകം: ഇന്ന് ചെയ്യുന്ന കാര്യങ്ങളെല്ലാം അതീവ സമചിത്തതയും ശ്രദ്ധയും പുലർത്തണം. കുടുംബത്തിലെ ഏറ്റുമുട്ടലുകൾ ഒഴിവാക്കുക. വിനയം കൈവിടാതിരിക്കുക. പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ അത് സഹായിക്കും. അവിചാരിതമായ ചെലവുകൾ നേരിടാൻ തയ്യാറാവുക. അധാർമികമോ നിയമവിരുദ്ധമോ ആയ പ്രവൃത്തികളിൽ നിന്ന് മാറിനിൽക്കുക.

Print Friendly, PDF & Email

Leave a Comment

More News