വിജയ് ബാബു ഒരു കിറുക്കനാണെന്ന് മുന്‍ ബിസിനസ് പങ്കാളി സാന്ദ്ര തോമസ്

കൊച്ചി: അവസരങ്ങൾ വാഗ്ദാനം ചെയ്ത് നവാഗത നടിയെ പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷിക്കുന്ന വിജയ് ബാബു ഒരു സൈക്കോയാണെന്ന് സാന്ദ്ര തോമസ്. വിജയ് ബാബുവിന്റെ മുൻ ബിസിനസ് പങ്കാളിയാണ് സാന്ദ്ര തോമസ്. എന്നാൽ, ഇപ്പോൾ സാന്ദ്ര സിനിമയിൽ സജീവമല്ല. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരിലാണ് ഇരുവരും ചിത്രീകരണം ആരംഭിച്ചത്. ഇവരുടെ ബാനറിൽ നിരവധി ഹിറ്റ് സിനിമകൾ വന്നിട്ടുണ്ട്.

എന്നാല്‍ കമ്പനിയില്‍ നടന്ന ചില സാമ്പത്തിക തിരിമറികളുടെ പേരില്‍ ഇരുവരും തമ്മില്‍ വേര്‍പിരിയുകയായിരുന്നു. പിന്നിട് സാന്ദ്രയെ വിജയ് ബാബു ശാരീരികമായി മര്‍ദ്ദിച്ചിരുന്നു എന്നും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നിട് ഈ സാക്ഷി വിജയ് ബാബുവിന് അനുകൂലമായി മൊഴി നല്‍കുകയായിരുന്നു. ഇപ്പോള്‍, വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തില്‍ സാന്ദ്ര തോമസിന്റെ ഈ പരാതി വീണ്ടും ചര്‍ച്ചയാകുന്നു.

കേസുമായി ബന്ധപ്പെട്ട് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇതിനിടയില്‍ വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്ന ഒരു കമന്റിന് സാന്ദ്ര തോമസിന്റേതെന്ന രീതിയില്‍ പ്രചരിക്കുന്ന മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ടു വാക്ക് ആവശ്യമില്ലെന്നാണ് താരം നല്‍കുന്ന മറുപടി. ഒരു വാക്കില്‍ തന്നെ മറുപടി നല്‍കാം എന്ന് സാന്ദ്ര തോമസ് എന്ന ഐഡിയില്‍ നിന്നും കമന്റ് ചെയ്യുന്നുണ്ട്. താരം ഒറ്റവാക്കില്‍ വിജയ് ബാബുവിനെ വിശേഷിപ്പിച്ചത് സൈക്കോ എന്നാണ്.

സംഭവത്തിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നിരവധി കമന്റുകള്‍ക്ക് സാന്ദ്ര തോമസിന്റെ ലൈക്കുകളുമുണ്ട്. ഇതിന്റെയെല്ലാം സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News