കെഎസ്ആർടിസി യാത്രക്കാര്‍ ചില്ലറയ്ക്കു വേണ്ടി ഇനി കശപിശയുണ്ടാക്കേണ്ടതില്ല; ടിക്കറ്റിന്റെ പണം ഫോണ്‍ പേയിലൂടെ നല്‍കാം

തിരുവനന്തപുരം: കേരളത്തിന്റെ ആനവണ്ടി എന്നറിയപ്പെടുന്ന കെ‌എസ്‌ആര്‍‌ടിസി ഡിജിറ്റലായി. ഇനി മുതൽ കെ.എസ്.ആർ.ടി.സിയിൽ ചില്ലറയ്ക്കുവേണ്ടി കണ്ടക്ടറുമായി കശപിശ ഉണ്ടാക്കാതെ യാത്ര ചെയ്യാം. ടിക്കറ്റ് തുക ഫോൺപേ വഴി കൈമാറുന്ന സംവിധാനം നിലവിൽ വന്നു.

ഫോണ്‍ പേയിലൂടെ ടിക്കറ്റ് തുക ട്രാന്‍സ്ഫര്‍ ചെയ്ത സന്ദേശം കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ബുധനാഴ്ച രാവിലെ 10:30ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍‌വ്വഹിക്കും.

 

Print Friendly, PDF & Email

3 Thoughts to “കെഎസ്ആർടിസി യാത്രക്കാര്‍ ചില്ലറയ്ക്കു വേണ്ടി ഇനി കശപിശയുണ്ടാക്കേണ്ടതില്ല; ടിക്കറ്റിന്റെ പണം ഫോണ്‍ പേയിലൂടെ നല്‍കാം”

  1. ഇത് തുടങ്ങേണ്ട സമയം കഴിഞ്ഞു

  2. ബാലൻസ് പൈസ തരാത്ത കണ്ടക്ടർമാർ ഉണ്ട്.

  3. കെഎസ്ആർടിസി കണ്ടക്ടർ സ്വന്തമായി ക്യു ആർ കോഡ് ഉണ്ടാക്കി പണം തട്ടി എന്ന വാർത്ത ഉടൻ പ്രതീക്ഷിക്കാം

Leave a Comment

More News