2023 – ൽ ഫിലഡൽഫിയയിൽ നടക്കുന്ന മാർത്തോമ്മാ ഫാമിലി കോൺഫറന്‍സ് രജിസ്ട്രേഷൻ; സുവനീർ കിക്ക് ഓഫ് നാളെ

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 34 – മത് ഫാമിലി കോൺഫ്രറൻസ് 2023 ജൂലൈ 6 മുതൽ 9 വരെ ഫിലാഡൽഫിയ നോർത്ത് ഈസ്റ്റിലുള്ള റാഡിസൺ ഹോട്ടലിൽ വെച്ച് നടത്തപ്പെടും.

റൈറ്റ്.റവ.ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, റൈറ്റ്.റവ.ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പ, റവ.ഡോ.ഗോർഡൻ എസ്.മിക്കോസ്കി, റവ.ഡോ.പ്രകാശ് കെ.ജോർജ്, റവ.മെറിൻ മാത്യു എന്നിവരാണ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന കുടുംബ സംഗമത്തിന് നേതൃത്വം നൽകുന്നത്.

ഡിസംബർ 29,30 (വ്യാഴം,വെള്ളി) തീയതികളിൽ അറ്റ്ലാന്റാ മാർത്തോമ്മാ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന വാർഷിക കൺവെൻഷനിൽ, നാളെ (വ്യാഴം) നടത്തപ്പെടുന്ന പ്രത്യേക ചടങ്ങിൽ 34 – മത് ഫാമിലി കോൺഫ്രറൻസിന്റെ രജിസ്ട്രേഷൻ, സുവനീർ എന്നിവയുടെ കിക്ക് ഓഫ് നടത്തപ്പെടും എന്ന് ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം കല്ലൂപ്പാറ, ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു എന്നിവർ അറിയിച്ചു.

റവ.ബിജു പി.സൈമൺ (വൈസ്.പ്രസിഡന്റ്), തോമസ് എബ്രഹാം (ജനറൽ കൺവീനർ), ഷാൻ മാത്യു (ട്രഷറാർ), ബിൻസി ജോൺ (അക്കൗണ്ടന്റ്) എന്നിവരങ്ങുന്ന വിപുലമായ കമ്മറ്റിയാണ് 2023 ജൂലൈ 6 മുതൽ 9 വരെ ഫിലാഡൽഫിയായിൽ വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കുടുംബ സംഗമത്തിന് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നത്.

നാളെ (വ്യാഴം ) മുതൽ ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്ലാന്റയിലെ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ (6015 Old Stone Mountain Road, Stone Mountain, GA 30087) വെച്ച് നടത്തപ്പെടുന്ന ഭദ്രാസന കൺവെൻഷൻ ഭദ്രാസന അധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഉത്ഘാടനം ചെയ്യും. കൊളംബിയ തിയോളജിക്കൽ സെമിനാരി അദ്ധ്യാപിക റവ.ഡോ.അന്നാ കാർട്ടർ ഫ്ലോറെൻസ് മുഖ്യ സന്ദേശം നൽകും.

വൈകിട്ട് 7മണി മുതൽ 8.30 വരെ നടത്തപ്പെടുന്ന കൺവെൻഷൻ www.marthomanae.org എന്ന വെബ്സൈറ്റിലും, മാർത്തോമ്മ മീഡിയായിലും ദർശിക്കാവുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News