ട്രമ്പിന്റെ ആറു വര്‍ഷത്തെ ടാക്സ് റിട്ടേണ്‍സ് വെള്ളിയാഴ്ച പരസ്യപ്പെടുത്തും

വാഷിംഗ്ടണ്‍ ഡി.സി.: നീണ്ടു നിന്ന വ്യവഹാരങ്ങള്‍ക്കും, അന്വേഷണത്തിനും ഒടുവില്‍ കഴിഞ്ഞ ആറുവര്‍ഷത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ടാക്സ് റിട്ടേണ്‍സ് വെള്ളിയാഴ്ച പരസ്യപ്പെടുത്തുമെന്ന് യു.എസ്. ഹൗസ് ഓഫ് റപ്രസന്റേറ്റീവ് വക്താവ് ഡിസംബര്‍ 27 ചൊവ്വാഴ്ച വെളിപ്പെടുത്തി.

ഡമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കമ്മറ്റിയുടെ അന്വേഷണത്തിനൊടുവില്‍ യു.എസ്. സുപ്രീം കോടതിയുടെ അനുമതിയും ലഭിച്ചതോടെയാണ് ടാക്സ് റിട്ടേണ്‍സ് പരസ്യപ്പെടുത്തുവാന്‍ തീരുമാനിച്ചത്.

2015 മുതല്‍ 2021 വരെ ട്രമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും, പ്രസിഡന്റായി സേവനം അനുഷ്ഠിക്കുകയും ചെയ്ത കാലയളവിലെ റിട്ടേണ്‍സാണ് പരസ്യപ്പെടുത്തുക. കഴിഞ്ഞ ആഴ്ച പര്സ്യപ്പെടുത്തുവാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ട്രമ്പിന്റെ വ്യക്തിപരമായ ചില വിവരങ്ങള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുന്നതിന് സമയം എടുത്തതിനാലാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിലും, പ്രസിഡന്‍സിയിലും ടാക്സ് സമര്‍പ്പിക്കാത്ത ആദ്യ പ്രസിഡന്റാണ് ട്രമ്പ്.

ജനുവരി ആറിന് നടന്ന വൈറ്റ് ഹൗസ് കലാപത്തില്‍ ട്രമ്പിനെതിരെ സ്വീകരിച്ചിരിക്കുന്ന നിയമനടപടികളും ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കലും 2024ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ട്രമ്പിനെ ദോഷകരമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ട്രമ്പിന് 2024 സ്ഥാനാര്‍ത്ഥിത്വം ലഭിക്കുക എന്നത് മിക്കവാറും അടഞ്ഞ അദ്ധ്യായമായി മാറുകയാണ്.

Print Friendly, PDF & Email

Leave a Comment

More News