ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

2023ലെ ഫൊക്കാന റീജണൽ കണ്‍വന്‍ഷന് മുന്നോടിയായി ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രെസിഡന്‍റ് അപ്പുക്കുട്ടന്‍ പിള്ളയുടെ നേതൃത്വത്തില്‍ കേരള കള്‍ച്ചര്‍ അസോസിയയേഷനില്‍ കൂടിയ യോഗത്തില്‍ ന്യൂയോര്‍ക്കിലുള്ള എല്ലാമെംബർ അസ്സോസിയേഷന്‍ അംഗങ്ങളും കൂടാതെ ഫൊക്കാനയെ സ്നേഹിക്കുന്ന നിരവധി വ്യക്തികളും പങ്കെടുത്തു.

രാജു പി ഏബ്രഹാം (സെക്രട്ടറി), ഉഷാ ജോര്‍ജ് (ജോ. സെക്രട്ടറി) ജോണ്‍ ജോര്‍ജ് (ട്രഷറര്‍), ജോയല്‍ സ്കറിയ (ജോ. ട്രഷറര്‍), മേരിക്കുട്ടി മൈക്കിള്‍ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), ജേക്കബ് കുര്യന്‍ (കോര്‍ഡിനേറ്റര്‍), ജോണി സഖറിയ (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. ന്യൂയോര്‍ക്കിലുള്ള ഫൊക്കാനയില്‍ മെമ്പര്‍ഷിപ്പ് ഉള്ള എല്ലാ അസോസിയേഷനിലും ഉള്ള അംഗങ്ങളെയാണ് റീജിയണല്‍ കണ്‍വന്‍ഷന്‍ കമ്മറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തത്.

മീറ്റിങ്ങില്‍ ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷന്‍, ന്യൂയോര്‍ക്ക് റീജിയന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ അപ്പുക്കുട്ടന്‍ പിള്ള വിശദീകരിച്ചു. ഏപ്രിൽ മാസത്തിൽ വിപുലമായ രീതിയിൽ റീജണൽ കൺവെൻഷൻ നടത്തുവാനും തീരുമാനിച്ചു. ഫൊക്കാന ട്രഷറര്‍ ബിജു കൊട്ടാരക്കര, ഇന്‍റര്‍ നാഷണല്‍ കോ- ഓര്‍ഡിനേറ്റര്‍ തോമസ് തോമസ്, കേരള സമാജം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് പോത്താനിക്കാട്, ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഡോണ്‍ തോമസ്, ലിജു സെബാസ്റ്റ്യന്‍, ലാജി തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിജു ആയിരുന്നു എം. സി., ലാജി തോമസ് പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News