ചന്ദനക്കുറി തൊട്ടാലും കാവി മുണ്ടുടുത്താലും ബിജെപി ആവില്ല; എകെ ആന്റണിയുടെ പരാമർശങ്ങളെ പിന്തുണച്ച് രമേശ് ചെന്നിത്തല

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമർശങ്ങളെ പിന്തുണച്ച് എഐസിസി അംഗം രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാജ്യത്തെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി എ.കെ. ആന്റണി പറഞ്ഞതാണ് ശരിയായ നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. അതാണ് ആന്റണി പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബി.ജെ.പിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിർത്തതെന്നും ചെന്നിത്തല പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News