ഭ്രൂണമരണത്തിൽ ദുരൂഹത; സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദുരൂഹതയുമായി കുട്ടിയുടെ ബന്ധുക്കൾ. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന അമ്മയുടെ പരാതിയെ തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി.

പേഴക്കപ്പിള്ളി സ്വദേശി റഹിമ നിയാസ് എന്ന സ്ത്രീയുടെ ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിൽ സംഘർഷമുണ്ടായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് സംശയം തോന്നിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. ഒന്നര മണിക്കൂർ സ്‌കാനിംഗിനു ശേഷം കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളം വെക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News