ഫൊക്കാനയുടെ പുതുവത്സര ആശംസകൾ

2022 ന് സന്തോഷകരമായ യാത്രയയപ്പ്‌. എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട്‌ 2023 പുതുവര്‍ഷം ഏവർക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും മധുര സ്‌മരണകളും കൊണ്ടുത്തരട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി ഫൊക്കാന പ്രാര്‍ത്ഥിക്കുന്നു. ഫൊക്കാനയെ സംബന്ധിച്ചടത്തോളം ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി നിലവിൽവന്നു വളരെ അധികം ചാരിറ്റി പ്രവർത്തങ്ങൾ ഉൾപ്പെടെ ഫൊക്കാനയുടെ പ്രവർത്തനം നല്ല രീതിൽ പോകുന്നു.

അമേരിക്കന്‍ മലയാളികളുടെ അഭിമാനവുമായി ഫൊക്കാന വളര്‍ന്നു മായാത്ത മുദ്രകള്‍ പതിപ്പിച്ചു അതിന്റെ പ്രയാണം നടന്നുകൊണ്ടേയിരിക്കുന്നു. അസ്വാരസ്യങ്ങളും അഭിപ്രായ ഭിന്നതകളും ഉലച്ചിലുകളും ഉണ്ടാക്കിയിട്ടുെണ്ടങ്കിലും ഫൊക്കാനയുടെ അടിവേരുകള്‍ ഉറപ്പോടെ തന്നെ നിലനിൽക്കുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്.

പുതുവര്‍ഷം എന്നത് പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പാണ്‌ ലോകമെമ്പാടുമുള്ള ഏവര്‍ക്കും സമ്മാനിക്കുന്നത്‌. ജനിച്ച നാടും വീടും വിട്ട്‌ പ്രവാസികളായി നാം ഇവിടെ ജീവിക്കുബോഴും ,നമ്മുടെ സംസ്കാരം കാത്തുസൂഷിച്ചുകൊണ്ടു അമേരിക്കൻ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന് കൂടുതൽ പ്രാധാന്യം നല്കി കൊണ്ട്‌ മുന്നേട്ട്‌ പോകാനും നമുക്ക് സാധിക്കുന്നു.

മനോഹരമായാ പുതുവത്സരത്തെ വരവേല്‍ക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു സുദിനമായി മാറുകയാണ്‌ ജനുവരി ഒന്ന്‌. ജീവിതം സുഖദുഃഖങ്ങൾ നിറഞ്ഞതാണ്. എല്ലാം മറന്ന് ഒരു പുതിയ പ്രഭാതം, പുതിയ ദിനം,പുതു വര്‍ഷം,പുതിയ ലോകമാണ് ഈ ദിനം നമുക്ക് സമ്മാനിക്കുന്നത് .

എല്ലാ മലയാളികള്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും പുതുവത്സരാശംസകള്‍ നേരുന്നതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും മറ്റു കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News