മലയാളി അസ്സോസിയേഷൻ ഓഫ് ടാമ്പാ (MAT) യുടെ 2023 ലെ കമ്മിറ്റിയില്‍ വനിതാ നേതൃത്വം!

മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (MAT ) 2023 – 2024 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇത്തവണ MAT നെ നയിക്കുന്നത് വനിതകൾ മാത്രം ഉള്ള ഭരണസമിതി ആയിരിക്കും എന്നതാണ് ഈ നേതൃത്വത്തിനെ വ്യത്യസ്തമാക്കുന്നത്.

സുനിത ഫ്‌ളവർഹിൽ (പ്രസിഡന്റ് ), ജിഷ തത്തംകുളം (വൈസ് പ്രസിഡന്റ് ), ഷിറ ഭഗവാട്‌ല (സെക്രട്ടറി), അനഘ ഹരീഷ് (ട്രഷറര്‍), പ്രീത കണ്ണേത് ജോർജ് (ജോയിന്റ് സെക്രട്ടറി) രശ്മി മേനോൻ (ജോയിന്റ് ട്രെഷറർ ) റോസമ്മ മാത്തുക്കുട്ടി (സീനിയർ ഫോറം കോഓർഡിനേറ്റർ ), മെൽവിൻ ബിജു (യൂത്ത് ഫോറം കോഓർഡിനേറ്റർ ), സ്മിത മന്നാഡിയാർ (MAT ഗാർഡൻ ക്ലബ് കോഓർഡിനേറ്റർ), അനീറ്റ കുര്യാക്കോസ് (കിഡ്സ് ഫോറം കോഓർഡിനേറ്റർ) എന്നിവരാണ് പുതിയ കമ്മിറ്റിയിൽ അംഗങ്ങൾ ആയിട്ടുള്ളത്.

അത്യധികം ജനകീയമായി പരിപാടികൾ ആസൂത്രണം ചെയ്യുക, വനിതകൾക്ക് പ്രാതിനിധ്യം കൊടുത്തുകൊണ്ടും അവരെ മുൻ നിരയിലേക്കെത്തിച്ചു കൊണ്ടും സാമൂഹ്യ പ്രവർത്തനം അവരുടെയും കൂടി മേഖലയാണെന്ന് തെളിയിക്കുക, സ്പോൺസേഴ്‌സിനെ നന്നായി പിന്തുണച്ചുകൊണ്ട് അവരെ മുൻനിർത്തി പരിപാടികൾ നന്നായി വിജയിപ്പിക്കുക എന്നിവയൊക്കെയാണ് ഇത്തവണത്തെ ഭരണസമിതി ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് സുനിത ഫ്‌ളവർഹിൽ അഭിപ്രായപ്പെട്ടു.

ആശയങ്ങളും അറിവുകളും സൗഹൃദത്തിൻ്റെ വേദിയിൽ പങ്കു വെക്കാനുള്ള കൂട്ടായ്മയായാണ് മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ (MAT ) 2014 ൽ രൂപം കൊള്ളുന്നത്. സമൂഹത്തിൽ വിഭാഗീയത ഇല്ലാതെ, സേവന മനോഭാവം ഉൾകൊണ്ട് കൊണ്ട് മുന്നോട്ടു പോകാൻ സാധിച്ചു എന്നത് തന്നെയാണ് ഈ അസോസിയേഷനെ കൂടുതൽ ജനകീയമാക്കികൊണ്ടിരിക്കുന്നത്. ജനുവരി 28 , 2023 നു പുതിയ ഭരണസമിതിയുടെ ഔപചാരികമായ ഉദ്ഘടനം ബ്ളൂമിംഗ്ഡെയ്ൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും . വിവിധങ്ങളായ കല സാംസ്‌കാരിക പരിപാടിയിൽ സമ്പന്നമായ ഒരു വേദി ആയിരിക്കും ഇതെന്ന് പ്രസിഡന്റ് സുനിത അഭിപ്രായപ്പെട്ടു.

പുതിയ ഭരണസമിതി ക്കു എല്ലാ വിധ പിന്തുണയും മുൻ പ്രസിഡന്റ് അരുൺ ചാക്കോ അറിയിച്ചു. കർമ്മനിരതരും ഊർജ്ജസ്വലരുമായ ഒരു പറ്റം വനിതകൾ 2023 MAT നെ നയിക്കാൻ വന്നതിൽ സന്തോഷവും , പുതിയ നേതൃവത്വത്തിനു ട്രസ്റ്റീ ബോർഡിൻ്റെ എല്ലാവിധ ഭാവുകങ്ങളും , പിന്തുണയും ട്രസ്റ്റീ ബോർഡ് ചെയർ ജോമോൻ തെക്കേത്തൊട്ടിൽ പ്രസിഡന്റ് സുനിത ഫ്‌ളവർഹിൽ നെ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News