ഇന്ത്യൻ സ്പേസ് സയൻസ് ഒളിമ്പ്യാഡ് 2022 വിജയികൾ

അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമായ എഡ്യു മിത്ര സംഘടിപ്പിച്ച ഇന്ത്യൻ ബഹിരാകാശ ശാസ്ത്രഒളിമ്പ്യാഡ് 2022 ന് തൃശൂർ വിദ്യ എഞ്ചിനീയർ കോളേജ് വേദിയായി. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ 1300 കുട്ടികളിൽ നിന്നുമായി ഓൺലൈൻ എക്സാം വഴി തിരഞ്ഞെടുത്ത 150 കുട്ടികളാണ് ബഹിരാകാശ ശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുത്തത്. തുടർന്ന് നടന്ന ബഹിരാകാശ ഒളിമ്പ്യാഡിൽ ബഹിരാകാശ ശാസ്ത്ര പരീക്ഷയും പത്തോളം സെമിറാനുകളും കുട്ടികളുടെ പേപ്പർu പ്രസന്റെഷനും നടന്നു. ഇതിൽ നിന്നും തിരഞ്ഞെടുത്ത ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ വിജയി ആയവർക്ക് ന്യൂട്ടോണിയൻ പരാബോളിക്ക് മിറർ ടെലിസ്കോപ്പ് സമ്മാനമായി നൽകി. മൂന്ന് ദിവസങ്ങളായി നടന്ന സഹവാസ ക്യാമ്പിൽ പത്തോളം സ്‌പേസ് സയൻസ് ക്ലാസ്സുകൾ നടന്നു. ഡോ. എൻ ഷാജി, ഡോ. ജിജോ പി ഉലഹന്നാൻ, മനോഷ് ടി. എം, ശരത് പ്രഭവ്, അനുരാഗ് എസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

അഞ്ച്, ആറ്, ഏഴ് ക്ലാസ് ഗ്രൂപ്പായ ജൂനിയറിൽ നിന്നും കിമയ അനൂപ് മോറെ ( മഹാരാഷ്ട്ര ), ഒന്നാം സ്ഥാനവും, ഹേമശ്രീ ശ്രവ്യ ദേസിരാജു ( ആന്ധ്രാ പ്രദേശ് ) രണ്ടാം സ്ഥാനവും, സൊഹേർ ലക്ഷ്മിധർ ( ഗുജറാത്ത് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എട്ട്, ഒൻപത്, പത്ത് ക്ലാസ് ഗ്രൂപ്പ്‌ ആയ സീനിയറിൽ നിന്നും ഒന്നാം സ്ഥാനം ആര്യനജ് മോഹന്തി ( ഒഡീഷ ), രണ്ടാം സ്ഥാനം കയോമാർഴ്സ് യെസ്ടി ദഭർ ( മഹാരാഷ്ട്ര ), തനീഷ് സാഗർ ഗർഖടെ ( മഹാരാഷ്ട്ര ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പ്ലസ് വൺ, പ്ലസ് ടു ക്ലാസ് ഗ്രൂപ്പായ സൂപ്പർ സീനിയറിൽ നിന്നും അർപ്പിത് അക്ഷയ് കോട്ടൂർ ( മഹാരാഷ്ട്ര ) ഒന്നാം സ്ഥാനവും ഭാസ്‌ക്കർ പാണ്ഡേ ( ഉത്തർപ്രദേശ് ) രണ്ടാം സ്ഥാനവും, ആദിത്യ ചൗരസ്യ ( ബീഹാർ )മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ആയിരുന്ന ഡോ. ബി സൈമൺ, വിദ്യ അക്കാദമി സയൻസ് ആൻഡ് ടെക്നോളജി പ്രിൻസിപ്പാൾ ഡോ. സജിൻ സി. ബി, എഡ്യൂ മിത്ര മാനേജിങ് ഡയറക്ടർ സനീഷ് സി. കെ, എഡ്യൂ മിത്ര യൂ എ ഇ ബ്രാഞ്ച് സി ഇ ഒ മേതിൽ കോമളൻകുട്ടി, സി എഫ് ഒ ഉണ്ണിമായ ഇ എസ്. സയ്ൻസ് കമ്മ്യൂണിക്കേറ്റർ ശരത് പ്രഭവ് എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.

++++++++++++++

The Indian Space Science Olympiad 2022, organized by Edu Mithra, an International Educational Institution, was held at Vidya Academy of Science and Technology, Thrissur. Out of 1300 applicants from all parts of India, 150 children got qualified through an online preliminary exam for the Indian Space Science Olympiad. Newtonian Parabolic Mirror telescope was awarded to the first, second and third prize winners from different categories.

Indian Space Science Olympiad, a 3-day residential workshop event, included a Space Science Exam, Ten seminars and paper presentation. The space science classes were conducted by Dr. N Shaji, Dr. Jijo P Ulahannan, Manosh T. M, Sarath Prabhavu and Anurag S respectively.

For Junior Category (Class 5-7) Kimaya Anup More (Maharashtra) won first, Hemasri Sravya Desiraju (Andhra Pradesh) got second and Zohair Laxmidhar (Gujarat) got third position.

For Senior Category (Class 8-10) Aaryanajit Mohanty (Odisha) won first, Kayomarz Yezdi Dhabhar (Maharashtra) won second and Tanish Sagar Gargate (Maharashtra) won third position.

For Super Senior Category (Class 11-12) Arpit Akshay Kottur (Maharashtra) won first, Bhashkar Pandey (Uttar Pradesh) won second and Aditya Chaurasia (Bihar) won third position.

Dr. B Simon, Retd. Scientist – ISRO, Dr. Sajin C B, Principal – Vidya Academy Science and Technology, Mr. Saneesh C K, Managing Director – Edu Mithra, Mr. Methil Komalankutty, CEO – Edu Mithra UAE Branch, Mrs. Unnimaya E S, CFO Edu Mithra and Sarath Prabhav, Science Communicator presented the prizes.

Print Friendly, PDF & Email

Leave a Comment

More News